തിരുവനന്തപുരം:  ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ ആറിന് പോളിങ് അവസാനിച്ച ശേഷം എപ്രില്‍ എട്ട് മുതല്‍ തുടങ്ങാനാണ് പുതിയ തീരുമാനം. ഏപ്രില്‍ 30നകം പരീക്ഷ പൂര്‍ത്തീകരിക്കും. തെരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്താണ് മാറ്റിയത്.

സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തത്.  പരീക്ഷ മാറ്റണമെന്ന് ഇടത് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടപ്പോള്‍ വേണ്ടെന്നാണ് പ്രതിപക്ഷ സംഘടനകള്‍ നിലപാടെടുത്തത്.  മാതൃപരീക്ഷ ഉൾപ്പടെ നടത്തി തയ്യാറെടുപ്പുകൾ പൂ‍ർത്തിയാക്കിയ ശേഷം ഇനി പരീക്ഷ മാറ്റണ്ടന്നായിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും നിലപാട്.