തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീര്‍ത്തികരമായ രീതിയില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സംഭവത്തില്‍ 17കാരനെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശിയാണ് അറസ്റ്റിലായത്. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് 17കാരനെതിരെ പൊലീസ് നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളെയും അതിക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. കുറിപ്പ് വിവാദമായതോടെ വിതുര സ്വദേശിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ റാഷിദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ 17കാരന്‍ മുമ്പും സമാനരീതിയില്‍ പ്രമുഖരെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നതായി പൊലീസ് പറഞ്ഞു.