ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് നായികമാരെ തേടുന്നു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലേക്കാണ് സംവിധായകന്‍ നായികമാരെ ക്ഷണിക്കുന്നത്. എന്നാല്‍ നായികമാര്‍ക്ക് വേണ്ട പ്രത്യേകതകള്‍ വളരെ സിംപിളാണ്. 25-30വയസ്സിനുള്ളില്‍ പ്രായം തോന്നുന്ന പെണ്‍കുട്ടികളെയാണ് ചിത്രത്തിലേക്ക് തേടുന്നത്. കൂടാതെ പെണ്‍കുട്ടി സാധാരണ പെണ്‍കുട്ടിയായിരിക്കണം. നന്നായി അഭിനയിക്കാന്‍ കഴിവുണ്ടാകണം. അതിനപ്പുറത്തേക്ക് കാഴ്ച്ചകളുടെ ഭംഗിയില്‍ യാതൊരു തരത്തിലുള്ള നിബന്ധനയും ഇല്ല. ചിത്രത്തില്‍ ഫഹദ് ഒരു സാധാരണ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അഭിനയത്തില്‍ മുന്‍പരിചയം വേണമെന്നില്ല. എന്നാല്‍ സ്‌ക്രീന്‍ ടെസ്റ്റ് പെര്‍ഫോമന്‍സ് അനുസരിച്ചായിരിക്കും കാസ്റ്റിങ്. നായികയെ കണ്ടെത്തിയാല്‍ അടുത്തമാസം മുതല്‍ ചിത്രീകരണം ആരംഭിക്കും.