Connect with us

Film

തിലകന്‍ നല്‍കിയ പാഠം ഫഹദില്‍ പരീക്ഷിച്ചു; ഫഹദിലെ നടന്റെ ആഴം തൊട്ടറിഞ്ഞ അന്‍വര്‍ റഷീദിന്റെ വെളിപ്പെടുത്തല്‍

ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്‌കരമായിരുന്നു.

Published

on

ട്രാന്‍സ് എന്ന സിനിമയ്ക്കു വേണ്ടി നടന്‍ തിലകന്റെ അഭിനയശൈലി ഫഹദില്‍ പരീക്ഷിച്ചെന്നു വെളിപ്പെടുത്തി സംവിധായകന്‍ അന്‍വര്‍ റഷീദ്. ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്‌കരമായിരുന്നു. നടന്‍ തിലകനില്‍ നിന്നാണ് ഇത്തരമൊരു ശൈലി അഭിനേതാക്കളില്‍ പരീക്ഷിക്കാന്‍ പഠിച്ചതെന്നും അന്‍വര്‍ റഷീദ് വെളിപ്പെടുത്തി.

തിലകന്‍ പഠിപ്പിച്ചത്

ഒരു നടനൊപ്പം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെക്കുറിച്ചുള്ള എന്റെ ധാരണകള്‍ അപ്പാടെ മാറിമറിഞ്ഞത് ഉസ്താദ് ഹോട്ടലില്‍ തിലകന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചതിനു ശേഷമാണ്. ആദ്യ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിനു മുന്‍പ് ആ രംഗം ഒന്നു വിവരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നെ അമ്പരപ്പിച്ചുകൊണ്ട്, ആ രംഗത്തിലെ ഡയലോഗുകള്‍ അദ്ദേഹം ഏറ്റവും കുറഞ്ഞത് ആറു തരത്തില്‍ എനിക്കു മുന്‍പില്‍ അവതരിപ്പിച്ചു. ഞാന്‍ ഞെട്ടിപ്പോയി. കണ്ണു തുറപ്പിക്കുന്ന അനുഭവം എന്നു പറയുന്നതിനെക്കാള്‍ മായികമായ നിമിഷങ്ങളെന്നു പറയുന്നതാകും ഉചിതം.

തിലകന്‍ സാറിനെപ്പോലെ ഒരു നടന്‍ ആദ്യ ടേക്കില്‍ തന്നെ നല്‍കുന്ന പ്രകടനം സംവിധായകന്‍ എന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നതാണ്. പക്ഷേ, അദ്ദേഹം എന്നെ അതിലും കൂടുതലായി അന്വേഷിച്ചു പോകാന്‍ പഠിപ്പിച്ചു. അതിലൂടെ ഒരു അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം എങ്ങനെ കണ്ടെത്താമെന്നും! ആദ്യ ടേക്ക് ഓകെ ആണെങ്കിലും ആ അഭിനേതാവിന്റെ പ്രകടനത്തിന്റെ മറ്റൊരു സുന്ദരമായ അനുഭവം കണ്ടെത്താന്‍ ഒന്നിലധികം തവണ ടേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നമുക്കൊരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം വ്യത്യസ്തമായ പ്രകടനമായിരിക്കും മികച്ച ഒരു അഭിനേതാവ് ഓരോ തവണയും നമുക്ക് തരിക. അതിനാല്‍ ആറു വര്‍ഷത്തിനു ശേഷം ട്രാന്‍സ് ചെയ്തപ്പോള്‍ ഞാന്‍ കൂടുതലും പിന്തുടര്‍ന്നത് അഭിനയത്തിലെ ‘തിലകന്‍ ശൈലി’ ആയിരുന്നു.

സിനിമയില്‍ ഉപയോഗിക്കാത്ത ആ മുഹൂര്‍ത്തങ്ങള്‍

തിലകന്‍ സാറിന്റെ ആ ശൈലി മറ്റൊരു രീതിയിലാണ് ഞാന്‍ ഫഹദില്‍ ഉപയോഗിച്ചത്. ഫഹദിന് ആ കഥാപാത്രത്തെ പല തരത്തില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയായിരുന്നു. അതിനുവേണ്ടി ഒന്നിലധികം ടേക്കുകള്‍ പോകാന്‍ തീരുമാനിച്ചു. സാധാരണ ഗതിയില്‍ ആദ്യ ടേക്കില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം തരുന്ന നടനാണ് ഫഹദ്. റീടേക്കിന്റെ ആവശ്യം വരുന്നില്ല. പക്ഷേ, ഞങ്ങള്‍ പുതിയ രീതി പരീക്ഷിച്ചു. ഒന്നിലധികം ടേക്കുകള്‍ പോയി. ശാരീരികമായി അത്യധ്വാനം വേണ്ടി വരുന്ന രംഗങ്ങളാണ് ട്രാന്‍സിലുള്ളത്. കാരണം, ഹൈ എനര്‍ജിയില്‍ സംസാരിക്കുന്ന പാസ്റ്ററെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

പക്ഷേ, യാതൊരു പരാതികളുമില്ലാതെ ഫഹദ് ഒന്നിലധികം തവണ ആ രംഗങ്ങള്‍ ചെയ്തു. ഓരോ പ്രകടനവും വ്യത്യസ്തമായിരുന്നു. അവസാനം ഏതെടുക്കണമെന്ന ആശയക്കുഴപ്പത്തിലായി ഞാന്‍. നമുക്ക് ഇഷ്ടമുള്ള കൊതിയൂറുന്ന ആറു വിഭവങ്ങള്‍ ഒരു ഷെഫ് തയ്യാറാക്കി നമുക്ക് മുന്‍പില്‍ വച്ചാല്‍ എങ്ങനെയുണ്ടാകും? അതുപോലെയായിരുന്നു എന്റെ അവസ്ഥ. ഏതെടുക്കണം എന്ന തീരുമാനം ദുഷ്‌കരമായിരുന്നു.

എഡിറ്റിങ്ങ് ടേബിളില്‍ ആ മികച്ചവയിലെ ഏറ്റവും മികച്ച ഒരു ടേക്ക് എടുക്കുകയായിരുന്നു. ഒരേ രംഗം ഫഹദ് ഓരോ തവണയും അവതരിപ്പിക്കുന്നത് കാണുന്നത് തന്നെ വിസ്മയകരമായ അനുഭവമായിരുന്നു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. ആ ഷൂട്ടിങ് ദിവസങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. സിനിമയില്‍ ഉപയോഗിക്കാത്ത ആ രംഗങ്ങള്‍ ഒരു നിധി പോലെ ഞാനിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

 

Film

ട്രൈലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക്കുറിക്കുമോ കാന്താര?

Published

on

ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്‌, അദ്ദേഹം തന്നെ ലീഡിൽ എത്തുന്ന “കാന്താര ചാപ്റ്റർ 1” എന്ന സിനിമയുടെ മലയാളം ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു. ചിത്രത്തിന്റേതായി ഇന്ന് പുറത്തിറങ്ങിയ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ അതിഗംഭീര കഥാഗതിയും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും പ്രേക്ഷർക്കായി ഒരുക്കുന്നു. കാന്താര ചാപ്റ്റർ 1 ട്രെയിലർ ഒരു ക്ലാസിക് നന്മ-തിന്മ സംഘർഷത്തിൻറെ സൂചനയാണ് നൽകുന്നത്

ഋഷഭ് ഷെട്ടി തന്നെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന Chapter 1 പതിപ്പിൽ അദ്ദേഹത്തിന് പുറമെ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു പ്രഗൽഭ താര നിരയും അണിനിരക്കുന്നു. അർവിന്ദ് കശ്യപ്-ൻറെ ക്യാമറ ദൃശ്യ മികവിന് ചേരുന്ന സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാതാന്, ഒപ്പം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്യ്തിരിക്കുന്നത് വിനേഷ് ബംഗ്ലാനും.ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിക്കുന്ന കാന്താര ചാപ്റ്റർ 1- ൻറെ കേരളത്തിലെ വിതരണാവകാശം മലയാളികളുടെ പ്രിയ നടനും, സൂപ്പർസ്റ്റാറുമായ പൃഥ്വിരാജിൻറെ പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.

2022-ൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു എന്നീ ഭാഷകളിൽ പുറത്തിറങ്ങി, ബ്ലോക്ക് ബസ്റ്റർ വിജയം കൊയ്ത കാന്താരയുടെ പ്രീക്വലായാണ് കാന്താര chapter 1 എത്തുന്നത്. ഈ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ വളരെ ട്രെൻഡിങ് ആകുകയും ഒട്ടനവധി ഓൺലൈൻ, ഓഫ്‌ലൈൻ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു, കൂടാതെ ഹോംബലെ ഫിലിംസ് പുറത്ത് വിട്ട ഷൂട്ടിംഗ് രംഗങ്ങൾ യൂട്യൂബിൽ മാത്രം 7.1 M ആളുകളാണ് കണ്ടത്. ഇവയെല്ലാം തന്നെ കാന്താര chapter 1-ലുള്ള ആരാധകരുടെ കടുത്ത പ്രതീക്ഷയെ സൂചിപ്പിക്കുന്നു.

നീണ്ട മൂന്ന് വർഷം എടുത്ത്, വൻ സാങ്കേതിക തയ്യാറെടുപ്പുകളോടെ ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിൻറെ Trailer പ്രദർശനത്തിനെത്തുമ്പോൾ, അതിൽ നിന്നും ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും അറിയാൻ പ്രേക്ഷകർ തികഞ്ഞ ആവേശത്തിലാണ്. IMAX സ്ക്രീനുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന കാന്താര: ചാപ്റ്റർ 1 വിസ്മയകരമായ ദൃശ്യങ്ങളും, അത്യുഗ്രൻ പശ്ചാത്തലസംഗീതവും, വലിയ കാൻവാസിലുള്ള മാസ്മരിക അവതരണവും വഴി വേറിട്ടൊരു അനുഭവമായിരിക്കും അവർക്ക് സമ്മാനിക്കുക. റിഷഭ് ഷെട്ടിയുടെ സംവിധാനവും, ഹൊംബാലെ ഫിലിംസ് എന്ന വമ്പൻ നിർമ്മാണകമ്പനിയും ഒരുമിക്കുമ്പോൾ, ഇത് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ IMAX അനുഭവങ്ങളിലൊന്നാകുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.

കാന്താര: ചാപ്റ്റർ 1 ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ലോക സിനിമയുടെ തന്നെ അഭിമാന ചിത്രങ്ങളിൽ ഒന്നായ കാന്താരയുടെ ഈ രണ്ടാം പതിപ്പ് ഏകദേശം 125 കോടി ബഡ്ജറ്റിലാണ് നിർമിച്ചിരിക്കുന്നത്. മാർക്കറ്റിംഗ് ആൻഡ് പി ആർ – വിവേക് രാമദേവൻ, ക്യാറ്റലിസ്റ്റ്

Continue Reading

Film

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ചിത്രം “ലോക” ഉടൻ ഒടിടിയിലേക്കില്ല; ചിത്രം തീയേറ്ററുകളിൽ തുടരും

Published

on

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. 267 കോടി ആഗോള കളക്ഷൻ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനം തുടരും. വമ്പൻ പ്രേക്ഷക പിന്തുണ ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലും കേരളത്തിൽ വമ്പൻ തീയേറ്റർ ഹോൾഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് “ലോക” സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.

കേരളത്തിലെ പ്രശസ്ത ഐതിഹ്യങ്ങളിൽ ഒന്നായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ ഒരുക്കിയ “ലോക” ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളിൽ ആണ് ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും നേടിയത്.

ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത്

Continue Reading

Film

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്

Published

on

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പോലീസ് യൂണിഫോമിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി

Continue Reading

Trending