Connect with us

More

ആരാണ് “വരത്തന്‍”; സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു

Published

on

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്‍’ ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. സെപ്തംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയ്‌ലറും പാട്ടുകളും നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീം സിനിമ എന്നതുകൊണ്ട് കൊണ്ട് ആരാണ് വരത്തന്‍, എവിടുന്നാണ് അയാള്‍ വരുന്നത് തുടങ്ങിയ ആകാംഷകളുമായാണ് പ്രേക്ഷകര്‍ നോക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വരത്തനെ കുറിച്ച് ചന്ദ്രിക ഓണ്‍ലൈനുമായി സംസാരിക്കുന്നു.

  • അത്രക്ക് രഹസ്യമായാണോ സിനിമ?

അമല്‍ നീരദ് -മമ്മൂട്ടി ടീമിന്റെ ബിലാലും ഫഹദ് ഫാസില്‍ -അന്‍വര്‍ റഷീദ് ടീമിന്റെ ട്രാന്‍സിനുമായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയില്‍ പെട്ടന്നാണ് വരത്തന്റെ വരവുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് വരത്തന്‍ വളരെ രഹസ്യമായി ചിത്രീകരിച്ച ഒരു സിനിമപോലെയാണ് തോന്നുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ബിഗ്ബി അനൗണ്‍സ് ചെയ്ത ശേഷം ചെറിയൊരു കഥയില്‍ പെട്ടന്നുണ്ടായ ഒരു സിനിമയാണ് വരത്തന്‍. ട്രാന്‍സിനിടയില്‍ ഫഹദിന്റ ഡേറ്റും ഒത്തുവന്നപ്പോള്‍ സിനിമ ചെയ്യാന്‍ തീരുമാനമാവുകയായിരുന്നു. സിനിമ രഹസ്യമാക്കിവെച്ചതല്ല. പെട്ടെന്ന് തുടങ്ങിയ സിനിമ ആയതു കൊണ്ട് തന്നെ പ്രീപ്രൊഡക്ഷന് അതികം സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് പുറത്തറിയുമ്പഴേക്കും ഷൂട്ടിങും മറ്റും എല്ലാം കഴിഞ്ഞിരുന്നു.

  • ആരാണ് വരത്തന്‍?

നമ്മളില്‍പെടാത്ത പുറത്ത് നിന്ന് വന്ന ഒരാള്‍ ആണ് വരത്തന്‍. ഔട്ട് സൈഡര്‍, ഒരു അണ്‍ഇന്‍വൈറ്റഡ് ഗസ്റ്റ്. അങ്ങനെ ഉള്ള ഒരാളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് വരത്തന്‍. അയാള്‍ തന്നെയാണ് സിനമിയിലെ മുഖ്യ കഥാപാത്രവും. പുറത്ത് നിന്ന് ഒരാള്‍ നമ്മുടെ നാട്ടില്‍ വന്നു കൂടുമ്പോള്‍ ഓന്‍ വരത്തനാണല്ലോ എന്ന് പറഞ്ഞു നാട്ടുകാര്‍ സൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍ ഉടലെടുക്കുന്നു ഒരു കഥയാണ് വരത്തന്‍.

  • ഒരു അമല്‍ നീരദ് പടം?

ബിഗ്ബി, ഗാങ്‌സ്റ്റര്‍ പോലെ പ്രേക്ഷകര്‍ കണ്ട ഒരു അമല്‍ നീരദ് പടമായിരിക്കില്ല വരത്തന്‍. വരത്തനെ മറ്റൊരു അമല്‍ ചിത്രം എന്നുതന്നെ പറയാം. ഒരു ചെറിയ സംഭവത്തില്‍ ഒരുങ്ങുന്ന കുറച്ചു വ്യത്യസ്തതയൊക്കെയുള്ള ഒരു സിനിമ.

  • രണ്ടു പേര്‍ ചേര്‍ന്നുള്ള കഥ, അമല്‍ നീരദിന്റെ സംവിധാനം?

കഥയെഴുത്തില്‍ പുതുമുഖങ്ങളായ ഷറഫു-സുഹാസ് ടീമാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഈ കാലഘട്ടത്തില്‍ ഏതു നാട്ടിലും നടക്കാന്‍ സാധ്യതയുള്ള ഒരു ഇന്‍സിഡന്റും അതിനോട് അനുബന്ധമായ ചില സംഭവങ്ങളുമാണ് ചിത്രത്തില്‍. എന്നാല്‍ കഥക്ക് വേണ്ടി ഒരുങ്ങിയ ഒരു ഭ്രമാണ്ഡ ചിത്രവുമല്ല. ഒരു ചെറിയ കഥ, അത് അമല്‍ നീരദ് ടച്ചിലൂടെ സിനിമയാവുന്നു. അത്ര വലിയ സംഭവങ്ങളൊന്നും ഇല്ലാത്ത തീര്‍ത്ത ഒരു ചെറിയ പടം, അതാണ് വരത്തന്‍.

  • ഫഹദ് ഫാസില്‍ ഒരു വെല്ലുവിളിയാണോ?

കാര്‍ബണ് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന സിനിമയാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനത്തില്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ശേഷം പുറത്തിറങ്ങുന്ന സിനിമയാണ് വരത്തന്‍. ഫഹദും നായിക റോളില്‍ ഐശ്യര്യയും സിനിമയില്‍ കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.


അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷൻ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്. സംഗീതം സുഷിൻ ശ്യാം.

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

യു.പിയില്‍ മുസ്‌ലിം ബാലനെ സഹപാഠി മര്‍ദിച്ച സംഭവം: സഹായ വാഗ്ദാനവുമായി ലാഡര്‍ ഫൗണ്ടേഷന്‍

പുതിയ ക്ലാസിലേക്ക് കടന്നതോടെ സര്‍ക്കാര്‍ സഹായം നിര്‍ത്തിയെന്നു കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു

Published

on

ഉത്തര്‍പ്രദേശിലെ മുസാഫിര്‍പുരില്‍ മുസ്‌ലിം ബാലനെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സഹായം ജലരേഖയായി. നിയമ നടപടിയും ഇഴയുകയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിയായ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ശക്തമായ നടപടി ഉണ്ടായിട്ടില്ല. മര്‍ദനത്തിന് ഇരയായ കുട്ടിക്ക് സഹായ ഹസ്തവുമായി വാഗ്ദാനവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലാഡര്‍ ഫൗണ്ടേഷന്‍ രംഗത്തെത്തി.

മുസ്ലിം ബാലനെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടിയുടെ തുടര്‍പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പുതിയ ക്ലാസിലേക്ക് കടന്നതോടെ സര്‍ക്കാര്‍ സഹായം നിര്‍ത്തിയെന്നു കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സ്‌കൂള്‍ യൂണിഫോമോ പാഠപുസ്തകമോ ഇതുവരെ ലഭിച്ചിട്ടില്ല. ഈ വിവരം പുറത്തുവന്നതോടെ കുടുംബത്തിനുള്ള സഹായവുമായി ലാഡര്‍ ഫൗണ്ടേഷനാണ് രംഗത്തെത്തിയത്.

Continue Reading

kerala

ഇന്ത്യയുടെ നല്ലകാലം വീണ്ടെടുക്കണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുന്നതിനൊപ്പം സാധാരണക്കാരന്റെ ജീവിതം പ്രയാസത്തിലാക്കുന്ന നിലപാടാണ് മോദി ഭരണത്തില്‍ നിന്നുണ്ടായത് തങ്ങള്‍ പറഞ്ഞു

Published

on

കണ്ണൂര്‍: നോട്ട് നിരോധനം സഹായിച്ചത് കോര്‍പ്പറേറ്റുകളെയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുന്നതിനൊപ്പം സാധാരണക്കാരന്റെ ജീവിതം പ്രയാസത്തിലാക്കുന്ന നിലപാടാണ് മോദി ഭരണത്തില്‍ നിന്നുണ്ടായത്. നോട്ട് നിരോധനം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും രാജ്യത്തിന് ഇതുവരെ മോചനം നേടാനായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.

ജില്ലയില്‍ കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം വരുത്തിവെച്ച ദുരിതവും സാമ്പത്തിക പ്രതിസന്ധിയും എവിടെയും ചര്‍ച്ചയാകുന്നില്ല.

മതങ്ങളുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലുള്ള വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ രൂപയുടെ വിലയിടിവിലേക്കും നയിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില താറുമാറാക്കിയ ഭരണകൂട കെടുകാര്യസ്ഥതയുള്‍പ്പെടെ മാധ്യമങ്ങള്‍ പോലും പുറത്ത് കൊണ്ടുവരുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമാണ് പ്രചാരണം നല്‍കുന്നത്. ഇന്ത്യയുടെ നല്ല കാലം വീണ്ടെടുത്തേ പറ്റൂ. പുറത്ത് പോയി പഠിച്ച യുവാക്കള്‍ക്ക് തൊഴില്‍ പോലും ഇല്ലാതാകുന്ന അവസ്ഥയില്‍ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും തകര്‍ക്കുന്ന ഭരണ വൈകല്യം മാറ്റിയെടുക്കാനാകണം. ഭരണകൂടത്തിന്റെ നെറികേടുകള്‍ തിരുത്താന്‍ നമുക്കാകണം. വൈകിപോയെന്ന് വിചാരിക്കാതെ ഈ തിരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്താന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്കാകണം. രാജ്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

Trending