തിരൂരങ്ങാടി: ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പുല്ലാണി ഫൈസലിന്റെ മാതാവ് ഇസ്ലാം മതം സ്വീകരിച്ചു. വെള്ളിയാഴ്ച പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയിലത്തെിയാണ് ഔദ്യോഗികമായി ഇസ്ലാം സ്വീകരിച്ചത്. ഫൈസലിന്റെ ഭാര്യയും മക്കളും ഇസ്ലാം സ്വീകരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളും ഇസ്ലാം സ്വീകരിക്കുമോ എന്ന ഭയത്തിലാണ് പ്രതികള്‍ ഫൈസലിനെ കൊലപ്പെടുത്തിയത്. പലതവണ പ്രതികള്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

മകന്‍ മുസ്ലിമായത് തന്റെ പൂര്‍ണ സമ്മതത്തോടെയായിട്ടും വെട്ടിക്കൊലപ്പെടുത്തിയത് മാതാവിനെയും കുടുംബത്തെയും ദു:ഖത്തിലാഴ്ത്തിയിരുന്നു.