മലയാള സിനിമാലോകത്തെ അധോലോകെ കീഴ്‌പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. ക്രിമിനല്‍ സ്വഭാവമുള്ളവരാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ആരെയും ഷൂട്ടിങ് ജോലിക്കായി നിയമിക്കാവൂ എന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. ആരെങ്കിലും സിനിമാലോകത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുക്കാന്‍ സര്‍ക്കാറുണ്ടാവും. പല കേസുകളിലും കുറ്റക്കാര്‍ ആരെന്നു കണ്ടെത്തുംമുമ്പെ സാങ്കല്‍പിക കുറ്റവാളി കണ്ടെത്തി അവരെ ക്രൂശിക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളത്. ഇത്് ശരിയായ നടപടിയല്ല. ഇങ്ങനെ സാങ്കല്‍പിക കുറ്റവാളികളെ സൃഷ്ടിക്കുന്നവരുടെ പിന്നാലെ പൊലീസ് പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.

 

Also read: 


‘ക്വട്ടേഷനല്ല, പണം തട്ടാനുള്ള സ്വന്തം പദ്ധതി’; സുനി