ജോഷി-രഞ്ജിപണിക്കര്‍-സുരേഷ്‌ഗോപി ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാംഭാഗം വരുന്നു. ലേലം-2 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കസബക്ക് ശേഷം നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലേലം-2.

ചിത്രം സുരേഷ്‌ഗോപിയുടെ രണ്ടാം വരവായിരിക്കും. ചിത്രത്തില്‍ നായികയായി എത്തുന്നത് നന്ദിനി തന്നെയാണ്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം കുടുംബചിത്രം കൂടിയായിരിക്കും. 1997-ല്‍ ജോഷിയാണ് ‘ലേലം’ സംവിധാനം ചെയ്തത്.