Connect with us

kerala

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ എവേ മത്സരം

ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ എവേ മത്സരം.

Published

on

ഭുവനേശ്വര്‍: ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ എവേ മത്സരം. കൊച്ചിയില്‍ ജയത്തോടെ തുടങ്ങിയ ടീം രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് 5-2ന് തോറ്റിരുന്നു. ഈ തോല്‍വി മറക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ ഇറങ്ങുന്നത്. വൈകിട്ട് 7.30നാണ് കിക്കോഫ്. രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ എട്ടാം സ്ഥാനത്താണ്. സമാന സ്ഥിതിയിലുള്ള ഒഡീഷ എഫ്‌സി ഒമ്പതാം സ്ഥാനത്തും.

ആദ്യ രണ്ട് രണ്ട് മത്സരങ്ങളിലും അറ്റാക്കിന് മുന്‍തൂക്കം നല്‍കി കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇന്നും ശൈലി തുടരുമെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് പറയുന്നു. കളിക്കാര്‍ അറ്റാക്കിങ് ഫുട്‌ബോള്‍ ആസ്വദിക്കുന്നുണ്ട്. പ്രതിരോധ പിഴവുകള്‍ വരും മത്സരങ്ങളില്‍ പരിഹരിക്കും. എന്നും വിജയം തന്നെയാണ് ടീം ലക്ഷ്യമിടുന്നത്. വിജയിച്ചാലും പരാജയപ്പെട്ടാലും കാര്യങ്ങളെ ടീം പോസിറ്റീവായി കാണും. ഒഡീഷ കരുത്തരായ ടീമാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് കാര്യമായ മാറ്റം ഇന്നുണ്ടാവാന്‍ സാധ്യതയില്ല.
ആദ്യ മത്സരത്തില്‍ ജംഷെഡ്പൂരിനെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ മുംബൈയോട് തോല്‍ക്കുകയും ചെയ്ത ഒഡീഷയുടെ ആദ്യ ഹോം മത്സരമാണിന്ന്. ഏറ്റവുമൊടുവില്‍ കലിംഗയില്‍ ഇരുടീമുകളും നേര്‍ക്കനേര്‍ വന്നപ്പോള്‍ ആവേശ സമനിലയായിരുന്നു ഫലം (4-4).

india

സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Published

on

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു.സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുവന്നിട്ടുണ്ട്.

ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകള്‍ക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. സ്ത്രീയില്‍ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗര്‍ഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാര്‍ച്ച്‌ 4നായിരുന്നു പ്രസവ തിയതി. കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Continue Reading

india

തത്തേങ്ങലത്ത് വീണ്ടും പുലി ആടിനെ ആക്രമിച്ചു

വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു.

Published

on

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് പുലി ആടിനെ ആക്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പച്ചീരിക്കാട്ടില്‍ ഹരിദാസിന്റെ ആടിനെയാണ് അക്രമിച്ചത്.വീടിന്റെ പുറകില്‍ കരച്ചില്‍ കേട്ട് വീട്ടുക്കാര്‍ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു. ആടിന്റെ കാലിന് കടിയേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്.

കുറേ മാസങ്ങളായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്ബാണ് കാര്‍ യാത്രക്കാര്‍ ഇവിടെ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടത്. ഒരാഴ്ച മുമ്ബും വളര്‍ത്ത് നായെ പുലി ആക്രമിച്ചിരുന്നു. ഓരോ തവണ പുലിസാന്നിധ്യം ഉണ്ടാകുമ്ബോഴും വനം വകുപ്പ് എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഭീതി അകറ്റാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ല. പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Continue Reading

india

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി: അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ തള്ളി

കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Published

on

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീല്‍ തളളി.കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളില്‍ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ധര്‍മ്മടം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍.ഐ.എ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.2019-ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും മാവോവാദിബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ. കേസ് ചുമത്തുകയായിരുന്നു

Continue Reading

Trending