കൊച്ചി: പൂനൈയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള ആദ്യബാച്ച് വാക്‌സിന്‍ കൊച്ചിയിലെത്തി. കോവിഡ് പ്രതിരോധ വാക്‌സിനായ കോവി ഷീല്‍ഡ് വിമാനമാര്‍ഗം ഇന്നലെ 11മണിയോടെയാണ് എത്തിയത്.

പൂനൈയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് 4,33,500 ഡോസാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ശനിയാഴ്ചയാണ് കുത്തിവെപ്പ് തുടങ്ങുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനാണ് ലഭ്യമാക്കുക. രണ്ടാംബാച്ച് തിരുവനന്തപുരത്തും കോഴിക്കോടുമെത്തും.

കോഴിക്കോട്ടേക്കുള്ള വാഹനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. നേരത്തെതന്നെ സജ്ജീകരിച്ച ശീതീകരിച്ച വാഹനത്തിലാണ് വാക്‌സിന്‍ കൊണ്ടുവരുന്നത്. വെള്ളിയാഴ്ച മുതലാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.