Connect with us

News

അഞ്ച് പേര്‍ പടിയിറങ്ങി; ബ്ലാസ്റ്റേഴ്‌സില്‍ അഴിച്ചുപണി

ക്യാപ്റ്റന്‍ ജെസെല്‍ കെര്‍ണെയ്‌റോയ്ക്ക് പിറകെ, പ്രധാന ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ടീം വിട്ടു.

Published

on

കൊച്ചി: ക്യാപ്റ്റന്‍ ജെസെല്‍ കെര്‍ണെയ്‌റോയ്ക്ക് പിറകെ, പ്രധാന ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ടീം വിട്ടു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ വിക്ടര്‍ മോംഗില്‍, അപോസ്തലോസ് ജിയാനു, ഇവാന്‍ കല്യൂഷ്‌നി, ഹര്‍മന്‍ജോത് ഖാബ്ര, മുഹീത് ഖാന്‍ എന്നിവരുടെ വിടവാങ്ങലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഓദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ക്യാപ്റ്റനായിരുന്ന ജെസെല്‍ നേരത്തെ ടീം വിട്ടിരുന്നു. ടീം വിട്ടെങ്കിലും ജീവിതത്തില്‍ ഇനിയെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍ ആയിരിക്കുമെന്ന വിക്ടര്‍ മോംഗില്‍ വിടവാങ്ങല്‍ കുറിപ്പില്‍ അറിയിച്ചു. മനോഹരമായ ഈ നഗരത്തോടും അതിലുപരി വിസ്മയിപ്പിച്ച ആരാധകരോടും വിടപറയാന്‍ സമയമായി. അടുത്ത സീസണില്‍ ഞാന്‍ ടീമിന്റെ പദ്ധതികളില്‍ ഇല്ലെന്ന് ബോര്‍ഡ് തീരുമാനം എടുത്തു കഴിഞ്ഞു. നേരത്തെ പറഞ്ഞ പോലെ ഇതെന്റെ സ്വന്തം തീരുമാനം അല്ല. കേരളത്തില്‍ തന്നെ തുടരാനായിരുന്നു എന്റെ ആഗ്രഹം. ഇന്ത്യയില്‍ ചെലവഴിച്ച മൂന്ന് വര്‍ഷവും അവിസ്മരണീയമാണ്. ഇവിടെ വന്നത് മുതല്‍ നാട്ടുകാരനെന്നോണം പരിഗണിച്ചു. ടീമിനോടൊപ്പം ചെലവഴിച്ച ഒരു സീസണിന് നന്ദി അറിയിക്കാന്‍ ഈ കുറിപ്പ് ഉപയോഗിക്കുകയാണെന്നും മോംഗില്‍ കുറിച്ചു.

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending