Connect with us

Culture

സര്‍ക്കാര്‍ സഹായം നിഷേധിച്ച സംഭവം; നാളെ പുത്തുമലക്കാര്‍ക്കായി പ്രത്യേക ക്യാമ്പ്

Published

on

കല്‍പ്പറ്റ: പുത്തുമലയില്‍ കഴിഞ്ഞ മാസം 8നുണ്ടായ വന്‍ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000 രൂപ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് സബ് എന്‍.എസ്.കെ ഉമേഷ് ചന്ദ്രികയോട് പറഞ്ഞു. വീട് തകര്‍ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്‍ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും സഹായം രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ തടഞ്ഞുവെക്കുന്നതായി കഴിഞ്ഞ ദിവസം ചന്ദ്രിക വാര്‍ത്ത നല്‍കിയിരുന്നു.
പുത്തുമലയില്‍ കിടപ്പാടം നഷ്ടപ്പെട്ടവരില്‍ ആര്‍ക്കും സഹായം നഷ്ടമാവില്ലെന്ന് സബ് കലക്ടര്‍ ഉറപ്പുനല്‍കി. റവന്യൂ വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച് ഫയലുകളെല്ലാം അയച്ചതാണ്. ജില്ലയിലെ ദുരിതാശ്വാസത്തിന് അര്‍ഹരായ എണ്ണായിരത്തോളം പേരില്‍ 2900 പേര്‍ക്കാണ് ഇതിനകം തുക ലഭിച്ചത്. അവശേഷിക്കുന്നവര്‍ക്കും ഉടന്‍ തന്നെ തുക അവരുടെ അക്കൗണ്ടിലെത്തും. പുത്തുമല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപ ഇതിനകം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു.
38 ദിവസം മുമ്പാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ നിരവധി വീടുകളും പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന രണ്ട് ലയങ്ങളും തകര്‍ന്നു. വീട് തകര്‍ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്‍ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്നും സര്‍ക്കാരിന് നല്‍കിയിട്ടും ഇവര്‍ക്ക് ധനസഹായം നിഷേധിക്കപ്പെടുന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
ദുരന്തത്തെ തുടര്‍ന്ന് ആദ്യം മേപ്പാടി ഗവ. സ്‌കൂളിലെ ക്യാമ്പിലേക്കാണ് 93 കുടുംബങ്ങളെയും മാറ്റിയത്. ക്യാമ്പ് അടച്ചതോടെ ബന്ധുവീടുകളിലും വാടകക്കും മറ്റുമായാണ് ഇവരിപ്പോഴും താമസിക്കുന്നത്. ജിയോളജി വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ പുത്തുമലയിലേക്ക് മടങ്ങാന്‍ ഈ കുടുംബങ്ങള്‍ക്ക് കഴിയുന്നുമില്ല. തീര്‍ത്തും ദുരിതത്തിലായ ഇവര്‍ക്കാണ് രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ടത്.

Film

മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയായി

Published

on

മലയാളി പ്രേഷകരുടെ 5 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ചിത്രീകരണം പാക്കപ്പായി. എട്ട് സംസ്ഥാനങ്ങളിലും 4 രാജ്യങ്ങളിലുമായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണമാണ്‌ ഇന്ന് പുലർച്ചയോടെ അവസാനിച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തു വിട്ടു.

പോസ്റ്ററിൽ യു എസ് ആർമി യൂണിഫോമിൽ തോക്കേന്തിയ ഒരു യുവതിയുടെയും ഫോഴ്സിന്റെയും ചിത്രമാണുള്ളത്. ഇന്ന് രാവിലെ 5:35 ഓടെ മലമ്പുഴ റിസർവോയറിൽ വെച്ച് ഞങ്ങൾ എമ്പുരാന്റെ അവസാന ഷോട്ടും എടുത്തു, 117 ദിവസം കഴിഞ്ഞ് തിയറ്ററുകളിൽ കാണാം’ എന്നാണ് പൃഥ്വിരാജ് പോസ്റ്റിനു ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചതോടെ പോസ്റ്റിന്റെ കമന്റ്റ് ബോക്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞു.

‘എമ്പുരാന്റെ കഥാപശ്ചാത്തലത്തിന്റെ വലുപ്പം പോസ്റ്ററിൽ വ്യക്തമാണ്, 5 ഭാഷകളിൽ നിർമ്മിക്കുന്ന ഒരു കൊച്ചു ചിത്രം’ എന്നൊക്കെയാണ് കമന്റുകൾ. ഇന്ത്യക്ക് പുറമെ യു കെ, യു എസ് എ , യു എ ഇ എന്നിവിടങ്ങളിലായായിരുന്നു 14 മാസം നീണ്ട് നിന്ന എമ്പുരാന്റെ ചിത്രീകരണം. ‘ഒരു കലാകാരൻ എന്ന നിലയിലുള്ള എൻ്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ, അത് ഞാൻ എപ്പോഴും നിധിപോലെ മനസ്സിൽ സൂക്ഷിക്കും. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഓരോ ചുവടിലും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ വരാനിരിക്കുന്നു’ എന്നായിരുന്നു മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്.

Continue Reading

kerala

കേരളത്തിന്റെ റെയില്‍വെ വികസനം; മുസ്‌ലിംലീഗ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി

കഞ്ചിക്കോട്ടെ മൂന്നൂര്‍ ഏക്കര്‍ സ്ഥലം കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുവേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ നല്‍കി

Published

on

കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി മുസ്ലിംലീഗ് എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനത്തിന്റെ യാത്രാ നിരക്കിലെ വര്‍ദ്ധനവും ട്രെയിനുകളുടെ കുറവും സാധാരണക്കാരായ യാത്രക്കാരെ വലക്കുന്നതായി അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

കഞ്ചിക്കോട്ടെ മൂന്നൂര്‍ ഏക്കര്‍ സ്ഥലം കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുവേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ നല്‍കിയത് അദ്ദേഹം സ്വീകരിച്ചു. കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിന് സംസ്ഥാനസര്‍ക്കാറിന്റെ സഹകരണം കൂടി ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു. തിരൂരില്‍ സ്റ്റോപ്പില്ലാതെ കടന്നുപോകുന്ന 23 ട്രെയിനുകളുടെ കാര്യത്തില്‍ പ്രാഥമികമായി രണ്ട് ട്രെയിനുകളുടെ കാര്യമെങ്കിലും ഉടന്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി.

Continue Reading

kerala

സ്‌കൂള്‍ ബസിടിച്ച് പരുക്കേറ്റ ആറ് വയസുകാരി മരിച്ചു

ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്

Published

on

പാലക്കാട്: സ്‌കൂള്‍ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. സെന്റ് തോമസ് എരിമയൂര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

റോഡ് മുറിച്ച് കടക്കുന്ന കുട്ടിയെ ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിന് ഇടയായത്്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോവൈ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

Continue Reading

Trending