Video Stories
വയനാട് ഒറ്റക്കല്ല, ഒപ്പമുണ്ട് കേരളം
മനുഷ്യനെ മറന്നുള്ള പ്രകൃതി സ്നേഹം ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ മൗലികാവകാശങ്ങള്‍കൂടി അംഗീകരിക്കപ്പെടണമെന്ന പ്രാഥമികമായ ആവശ്യമാണ് വയനാട്ടിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. കോഴിക്കോട്-കൊല്ലഗല്‍ (ദേശീയപാത- 766) റൂട്ടിലെ രാത്രി യാത്രാനിരോധനം പൂര്‍ണ യാത്രാനിരോധനമായി മാറുമെന്ന ഭീതിയാണ് വയനാട്ടിലെ ജനങ്ങളെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.
2010 ലാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വാഹനയാത്ര വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും എന്‍.എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയും സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്കി. കര്‍ണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഒരു ദശാബ്ദമായി നീണ്ട നിയമനടപടികള്‍ ഇപ്പോള്‍ പരിസമാപ്തി ഘട്ടത്തിലാണ്. വരുന്ന 14ന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ കര്‍ണാടക വയനാട്ടിലെ ജനങ്ങളോട് കാരുണ്യപൂര്‍വമല്ല നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബന്ദിപ്പൂര്‍ വനപാതയിലൂടെയുള്ള രാത്രിയാത്ര കൂടുതല്‍ കര്‍ശനമാക്കണമെന്നതാണ് കര്‍ണാടകയുടെ ആവശ്യം. മാത്രമല്ല, വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടാത്തവിധം എലിവേറ്റഡ് കോറിഡോര്‍ നിര്‍മിച്ച് വാഹന യാത്രക്ക് ഇപ്പോഴുള്ള തടസ്സം നീക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോടും കര്‍ണാടക മുഖംതിരിക്കുകയാണ്. എലിവേറ്റഡ് കോറിഡോര്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നതാണ് കര്‍ണാടകയുടെ വാദം. എലിവേറ്റഡ് കോറിഡോറിനായി 250 കോടി രൂപ മുതല്‍മുടക്കാനുള്ള സന്നദ്ധത കേരളം അറിയിച്ചിട്ടുണ്ടെങ്കിലും അനുകൂല നിലപാടല്ല കര്‍ണാടക സ്വീകരിച്ചിട്ടുള്ളത്.
വയനാട് എം.പിയും മുന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയില്‍ നിര്‍ണായകമാകുക പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടായിരിക്കും. ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള പൂര്‍ണ യാത്രാ നിരോധനത്തിനുള്ള അഭിപ്രായമാണ് കോടതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട് ആരാഞ്ഞിട്ടുള്ളത്. ബി.ജെ.പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് കേന്ദ്ര വനം മന്ത്രാലയത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക വലിയ തോതിലുണ്ട്. ബന്ദിപ്പൂര്‍ വനപാത ക്രിട്ടിക്കല്‍ കോര്‍ ഏരിയ ആയാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി കാണുന്നത്. ഇതിനാല്‍ തന്നെ പാത പൂര്‍ണമായി അടയ്ക്കണമെന്നതാണ് അവരുടെ നിര്‍ദ്ദേശം. പരിസ്ഥിതി മന്ത്രാലയം ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയെ മുഖവിലക്കെടുത്താലും വയനാടിനെ സംബന്ധിച്ച് അത് നിര്‍ണായകമാണ്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും യാത്രാനിരോധനത്തിന് അനുകൂലമാണ്.
കര്‍ണാടകയെ സംബന്ധിച്ച് ദേശീയ പാത 766 ലെ യാത്രാനിരോധനം കാര്യമായി ബാധിക്കില്ല. അതേസമയം ഉത്തര കേരളത്തെ സംബന്ധിച്ച് ഈ പാത നിര്‍ണായകമാണ്. വയനാടിന്റെ ജീവസ്പന്ദനവും. ഉത്തര കേരളത്തിന്റെ വാണിജ്യ ഇടനാഴിയാണ് ദേശീയപാത 766. ഈ പാതക്ക് ബദല്‍ മാര്‍ഗമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ ബദല്‍ റോഡായി നിര്‍ദ്ദേശിച്ചിട്ടുള്ളത് തലശ്ശേരി-ഗോണിക്കുപ്പ വഴി മൈസൂരുവിലെത്തുന്ന പാതയാണ്. കോഴിക്കോട്നിന്ന് മൈസൂരുവിലെത്താന്‍ 80 കിലോമീറ്റര്‍ ദൂരം കൂടുതല്‍ സഞ്ചരിക്കണമെന്ന് മാത്രമല്ല, വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ച് ഈ പാത പ്രായോഗികവുമല്ല. നിലവിലുള്ള യാത്രാമാര്‍ഗം അടയുകയാണെങ്കില്‍ പകരം വഴികള്‍ ഇല്ലാതാകുന്ന അനിശ്ചിതത്വത്തെയാണ് വയനാട്ടിലെ ജനത ഭീതിയോടെ ഉറ്റുനോക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പാതയിലെ യാത്രാനിരോധനം നീക്കുന്നതിനായി ശക്തമായി വാദിക്കുന്നുണ്ടെങ്കിലും കോടതിയില്‍ വേണ്ടവിധം കേസ് നടത്തിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പ്രായോഗിക ബദല്‍ നിര്‍ദേശങ്ങള്‍ കേരളം മുന്നോട്ടുവെച്ചില്ലെന്ന വസ്തുത പറയാതിരിക്കാനാകില്ല. ഒരു ദശാബ്ദം പാത രാത്രികാലത്ത് അടച്ചിട്ടും കാര്യമായ പ്രതിഷേധങ്ങളോ കേസ് സംബന്ധിച്ച് ശക്തമായ ഇടപെടലുകളോ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതും വിസ്മരിക്കാനാകില്ല. എങ്കിലും പരസ്പരം പഴിചാരുന്നതിന്പകരം കേരളം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ് ഇപ്പോള്‍ അഭികാമ്യം.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ സംയുക്ത സമരസമിതി രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമുന്നയിച്ച് സമരത്തിലാണ്. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന്് വയനാട്ടിലെത്തും. നൂറുകണക്കിന് പേര് പിന്തുണയുമായി ദിവസവും സമരപന്തലില്‍ എത്തുന്നുണ്ട്. ഈ സമരം വിജയത്തിലെത്തേണ്ടത് കേരളത്തെ സംബന്ധിച്ച് അനിവാര്യമാണ്. ഒരു ജനതയുടെ ആശങ്കയുടെ ദുരിതവും സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സമരം ഉപകരിക്കപ്പെടണം.
നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ പാതക്ക്. ഒരു ജനതയുടെ ചരിത്രം ഉറഞ്ഞുനില്‍ക്കുന്നുണ്ട് ഈ പാതയില്‍. പാത പൂര്‍ണമായി അടച്ചുപൂട്ടുകയാണെങ്കില്‍ യാത്രാ സൗകര്യം മാത്രമല്ല, വയനാടിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അത് തകര്‍ത്തെറിയും. കാര്‍ഷിക മേഖലയിലേറ്റ കനത്ത തിരിച്ചടിയില്‍ ആടിയുലയുന്ന വയനാടിന്റെ സാമ്പത്തിക സ്ഥിതി പാത അടക്കുന്നതോടെ കൂടുതല്‍ ഇരുട്ടിലേക്കാകും നീങ്ങുക. ഒരു നാടിന്റെ അതിജീവനത്തിന്റെ പാതയാണിതെന്ന ബോധ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടുക തന്നെ വേണം. കോടതിക്കകത്തും പുറത്തും ഒരു ജനതയുടെ ജീവല്‍പ്രശ്നത്തെ ശരിയായ വിധത്തില്‍ അവസരം ഇപ്പോള്‍ തങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്ന ബോധ്യംകൂടി സര്‍ക്കാരിന് ഉണ്ടാകണം. വയനാട്ടിലെ ജനത ഒറ്റക്കല്ല, കേരളീയ സമൂഹം ഒന്നാകെ ഒപ്പമുണ്ടെന്ന ഉറപ്പാണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ടത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News14 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala15 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india1 day agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

