വാരണാസി: നോട്ട് നിരോധനത്തിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിവരിക്കാനെത്തിയ ബി.ജെ.പി നേതാവിന് നേരെ കസേരയേറ്. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നാണ് ബി.ജെ.പി നേതാവ്‌ സംബിത് പാത്രക്ക് ജനരോഷം മനസിലായത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആജ്തക് സംഘടിപ്പിച്ച ചാനല്‍പരിപാടിക്കിടെയാണ് നേതാവിന് നേരെ കസേരയെറിഞ്ഞത്.

സാംബിത് നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്നതിനിടെ കാണികള്‍ക്കിടയില്‍ നിന്ന് എതിര്‍സ്വരങ്ങള്‍ ഉയരുകയും പിന്നീട് കൂട്ടത്തല്ലില്‍ എത്തിച്ചേരുകയുമായിരുന്നു. അവതാരകന്‍ ഇടപെട്ടുവെങ്കിലും പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

https://youtu.be/_VVAQQJYU64