crime
ഷര്‍ട്ടിന്റെ ആദ്യ ബട്ടണ്‍ ഇടാന്‍ നിര്‍ബന്ധിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം
സ്കൂള്‍ വിട്ടതിനു ശേഷമാണ് ഷാഹിനെ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ മുപ്പതോളം പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. എടപ്പാള്‍ ചങ്ങരംകുളം പള്ളിക്കര സ്വദേശിയും എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ പള്ളത്ത് വാരിയത്ത് ഷാഹിന്‍ (17) ആണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ഥിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഗിങ്ങിന്റെ ഭാഗമായാണ് മര്‍ദ്ദനം.
സ്കൂള്‍ വിട്ടതിനു ശേഷമാണ് ഷാഹിനെ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ മുപ്പതോളം പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഒരു സംഘം വിദ്യാര്‍ഥികള്‍ എത്തി ഷര്‍ട്ടിന്റെ ആദ്യ ബട്ടണ്‍ ഇടാന്‍ ഷാഹിനെ നിര്‍ബന്ധിച്ചു. ഇത് അനുസരിക്കാതെ വന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തി മര്‍ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അധ്യാപകരോട് പരാതി അറിയിച്ച ശേഷം വീട്ടില്‍ എത്തിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചങ്ങരംകുളത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണിലും കഴുത്തിലും കൈകളിലും പുറംഭാഗത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് ആശുപത്രിയിലും സ്കൂളിലും എത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസെടുത്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ്.
crime
തിരുവനന്തപുരം പഞ്ചാവുഴിയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പനച്ചുമൂട് നിന്ന് 48 കാരിയെ കാണാതായ സംഭവത്തിൽ കൊലപാതകമെന്ന സംശയത്തെത്തുടർന്ന് അയൽവാസിയെ പോലീസ് ചോദ്യം ചെയ്യുന്നു.വിനോദ് കൊന്നു കുഴിച്ചുമൂടിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വെള്ളറട പൊലീസിന്റെ നടപടി. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് പ്രിയംവദയെ കാണാതായത്. ഇതിനെത്തുടർന്ന് പ്രിയംവദയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
crime
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22കാരന് അറസ്റ്റില്‍

crime
ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്ഐടി ലിവിയയെ പിടികൂടിയത്.
ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില് നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
kerala3 days ago
ഇസ്രയേല്‍ പണ്ടേ ലോകതെമ്മാടി രാഷ്ട്രം: മുഖ്യമന്ത്രി
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
News3 days ago
‘ജാഗ്രത പാലിക്കുക’: ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്
-
kerala3 days ago
രഞ്ജിതയ്ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ