Click to comment

Leave a Reply

Your email address will not be published. Required fields are marked *

Auto

ജെ.എസ്‌.ഡബ്ല്യു–എം.ജി വിൻഡ്സർ ഇ.വി. വിൽപ്പനയിൽ റെക്കോർഡ്: 400 ദിവസത്തിൽ 50,000 യൂണിറ്റ്

2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

Published

on

ന്യൂഡൽഹി: ജെ.എസ്‌.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയുടെ ഇലക്ട്രിക് എസ്‌.യു.വിയായ വിൻഡ്സർ ഇ.വി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇ.വി. മോഡലായി ഉയർന്നു. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

12.65 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന മോഡലിന്റെ വില, ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിൽ 9.99 ലക്ഷം രൂപ വരെയും കുറയുന്നു. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ, 300 യൂണിറ്റുകൾ മാത്രം ഉള്ള ഇൻസ്പയർ എഡിഷൻ എന്നിവയാണ് ലഭ്യമായ വേരിയന്റുകൾ.

38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലായാണ് വിൻഡ്സർ ഇ.വി. ലഭ്യമാകുന്നത്. ആദ്യത്തെ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 332 കിമീയും രണ്ടാമത്തെ പാക്ക് 449 കിമീയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

135 ഡിഗ്രി വരെ ചരിയുന്ന എറോ ലൗഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ, 9 സ്പീക്കറുകൾ, 80-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 100-ലധികം എ.ഐ. വോയ്സ് കമാൻഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ പ്രൊ മോഡലുകൾക്ക് V2V, V2L സപ്പോർട്ടും ADAS ലെവൽ 2 സുരക്ഷാ സവിശേഷതയും ലഭിക്കും.

ഇന്ത്യൻ ഇ.വി. വിപണിയിൽ വേഗത്തിൽ മുന്നേറ്റം നടത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയതോടെ വിൻഡ്സർ ഇ.വി. JSW–MG കൂട്ടുകെട്ടിന് വലിയ നേട്ടമായതായി വിദഗ്ധർ വിലയിരുത്തുന്നു.

Continue Reading

Auto

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ”ഇ-വിറ്റാര” ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

Published

on

ഇന്ത്യയിലെ കാര്‍ വിപണിയില്‍ പുതിയ അധ്യായം തുറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാണ് ഇ-വിറ്റാരയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ വിപണിയിലേക്കും കയറ്റി അയക്കുന്നു. ഓഗസ്റ്റില്‍ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ-വിറ്റാര യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു.

യുകെ, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ഹംഗറി, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിനകം 2,900-ലധികം യൂണിറ്റുകള്‍ കയറ്റി അയച്ചത്.

ഇ-വിറ്റാരയുടെ ഡിസൈന്‍ മാരുതി സുസുക്കി ഇവിഎക്‌സ് കോണ്‍സെപ്റ്റില്‍ നിന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രധാന സവിശേഷതകള്‍: 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ (IRVM), സെമി-ലെതറെറ്റ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്

ബാറ്ററി ഓപ്ഷനുകളും പ്രകടനവും: 49 kWh ബാറ്ററി – 144 bhp പവര്‍ (ഫ്രണ്ട്-വീല്‍ ഡ്രൈവ്), 61 kWh ബാറ്ററി – 174 bhp പവര്‍ (ഓള്‍-വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ കോണ്‍ഫിഗറേഷന്‍)

ഇ-വിറ്റാരയുടെ ഇന്ത്യയിലെ വിലയും റേഞ്ച് വിശദാംശങ്ങളും ഡിസംബര്‍ ലോഞ്ച് ദിനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ, മഹീന്ദ്ര, ഹുണ്ടായി എന്നിവരോട് മത്സരം കടുപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം.

Continue Reading

Auto

22 വര്‍ഷത്തിന് ശേഷം തിരിച്ചുവരവ്: നവംബര്‍ 25ന് ടാറ്റ സിയറ ഇന്ത്യന്‍ വിപണിയില്‍

പുതിയ സിയറയില്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും വലിയ പനോരാമിക് സണ്‍റൂഫ് ഉള്‍പ്പെടും.

Published

on

മുംബൈ: 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന പുതിയ സിയറ വാഹനലോകത്ത് വലിയ ആവേശം സൃഷ്ടിക്കുന്നു. ”ദ ലെജന്‍ഡ് റിട്ടേണ്‍സ്” എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ ടീസറില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആദ്യമായി വ്യക്തമാകുന്നു. നവംബര്‍ 25ന് സിയറ ഇന്ത്യന്‍ വിപണിയില്‍ എത്തും.

പുതിയ സിയറയില്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും വലിയ പനോരാമിക് സണ്‍റൂഫ് ഉള്‍പ്പെടും. കൂടാതെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് പാസഞ്ചറിനുള്ള പ്രത്യേക ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ എന്നിവയടങ്ങിയ ത്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം ലഭ്യമാകും എന്നാണ് സൂചന.

ടാറ്റയുടെ മോഡല്‍ നിരയില്‍ സിയറ കര്‍വ്, ഹാരിയര്‍ മോഡലുകള്‍ക്കിടയിലായിരിക്കും സ്ഥാനം നേടുക. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയവയാണ് സിയറയുടെ പ്രധാന എതിരാളികള്‍.

ആദ്യം ഐസിഇ (പെട്രോള്‍/ഡീസല്‍) പതിപ്പായി സിയറ എത്തും. തുടര്‍ന്ന് ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങും. 2023-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ ആദ്യമായി അവതരിപ്പിച്ച സിയറയെ, 2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രൊഡക്ഷന്‍ പതിപ്പായി പ്രദര്‍ശിപ്പിച്ചിരുന്നു.

Continue Reading

Trending