പാരീസ്: ഫ്രഞ്ച് പുരുഷ സിംഗിള്‍സ് കലാശപ്പോരില്‍ റാഫേല്‍ നദാലിന് കിരീടം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ചാണ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ കിരീടം നേടിയത്. ജോക്കോവിച്ചിനെ 6-0,6-2,7-5 സ്‌കോറിനാണ് തോല്‍പിച്ചത്.

ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ പതിമൂന്നാമത് കിരീട നേട്ടമാണിത്. 20ാം ഗ്രാന്റ്സ്ലാം കിരീടമാണ് നദാല്‍ സ്വന്തമാക്കുന്നത്. ഇതോടെ ഗ്രാന്റ്സ്ലാം കിരീടങ്ങളില്‍ ഇതിഹാസ താരം റോജര്‍ ഫെഡററുടെ ഒപ്പമെത്തി. ജോക്കോവിച്ചിന്റെ കരിയറിലെ 27ാം ഗ്രാന്റ്സ്ലാം ഫൈനലാണിത്.

നിലവിലെ ഫ്രഞ്ച് ചാമ്പ്യന്‍ കൂടിയായ റാഫേല്‍ നദാല്‍ സെമിയില്‍ അര്‍ജന്റീനയുടെ ഡിയഗോ ഷ്വാട്ട്‌സ്മാനെ തോല്‍പിച്ചാണ് ഫൈനല്‍ പ്രവേശം നേടിയത്. സെമിയില്‍ ഗ്രീസിന്റെ സ്റ്റെഫാനോസിനെ കടുത്ത പോരാട്ടത്തില്‍ തോല്‍പിച്ചാണ് ജോകോവിച്ചെത്തിയത്.