Connect with us

kerala

വീടിന്റെ അകത്തളങ്ങളില്‍ നിന്ന് കാഴ്ചകളുടെ വെട്ടത്തേക്ക് പാലിയേറ്റീവ് കെയര്‍ രോഗികളുമായി ഒരു സ്വപ്‌ന യാത്ര യാഥാര്‍ത്ഥ്യമാക്കിയത് വ്യവസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദീന്‍

കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.

Published

on

പാനൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വന്ദേ ഭാരത് ട്രെയിന്‍ യാത്രയൊരുക്കി പാനൂര്‍ പാലിയേറ്റീവ് കെയര്‍. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ. സൈനുല്‍ ആബിദാണ് യാത്രക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് യാത്രക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് നല്‍കി. മാറാരോഗങ്ങള്‍ മൂലം വീടിന്റെ അകത്തളങ്ങളിലേക്ക് മാറ്റപ്പെട്ടു പോയ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഏറെ നാളത്തെ സ്വപ്‌നങ്ങളാണ് ഇത്തരം സുമന്‌സ്‌കരുടെ മുന്‍കൈയില്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് കടന്നപ്പള്ളി മന്ത്രി പറഞ്ഞു.

സ്വാന്ത്വ പരിചരണ വളണ്ടിയേര്‍സിനൊപ്പം വന്ദേ ഭാരത് ട്രെയിനിലെ അടുത്ത ബോഗിയില്‍ യാത്രക്കാരനായിരുന്ന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി സംഘത്തോടൊപ്പം സമയം ചിലവഴിച്ചു. ഒരു ബോഗി മുഴുവന്‍ ബുക്ക് ചെയ്തായിരുന്നു യാത്ര.

കഴിഞ്ഞ ഏഴ് വര്‍ഷമായി പാനൂര്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴില്‍ നൂറുകണക്കിന് കിടപ്പു രോഗികള്‍ക്ക് സാന്ത്വന പരിചരണം നടത്തി വരികയാണ് പാനൂര്‍ പാലിയേറ്റീവ്.. കാന്‍സര്‍ ,സ്‌ട്രോക്ക് ,ലിവര്‍ ,വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച് വീടുകളില്‍ ജീവിതത്തെ തളച്ചിടപ്പെട്ട നിസഹരായ രോഗികളെയാണ് ഡോക്ടര്‍മാര്‍ ,നഴ്‌സുമാര്‍ ,വളണ്ടിയര്‍മാര്‍ എന്നിവര്‍ വീടുകളില്‍ ചെന്ന് പാലിയേറ്റീവ് പരിചരണം നല്‍കി വരുന്നത്.

കിടപ്പു രോഗികളെയും ബന്ധുക്കളെയും ഉല്ലാസ യാത്രകള്‍ നടത്തിയും സംഗമങ്ങള്‍ നടത്തി കലാ പരിപാടികളിലൂടെയും ആനന്ദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളായി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തി വരുന്നുണ്ട്.

ഈ കൊല്ലത്തെ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാനൂര്‍ പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന രോഗികളെയും ബന്ധുക്കളെയും കണ്ണൂര്‍ – കോഴിക്കോട് വന്ദേ ഭാരത് ട്രെയിന്‍ യാത്രയും ശേഷം കോഴിക്കോട് ബീച്ചില്‍ കലാ പരിപാടികളുമായി സമയം ചിലവഴിച്ചു.

കോഴിക്കോട്ടെ ഗോകുലം മാളും സന്ദര്‍ശിച്ച് നാട്ടിലേക്ക് തിരിച്ചു.

ഒരു വീട്ടിലെ മൂന്ന് സഹോദരന്‍മാര്‍ വര്‍ഷങ്ങളായി വീല്‍ ചെയറിലാണ് ജീവിതം. കുടുംബങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്ത കുറെ മനുഷ്യരാണ് പാനൂര്‍ പാലിയേറ്റീവിലൂടെ പുറം ലോകത്തെ ആസ്വദിച്ചത്.

ശൂന്യമായ ഭാവിയുടെ മുമ്പില്‍ ജീവിതത്തെ മുന്നോട്ട് നീക്കുന്നവര്‍ക്ക് ഇത്തരം പരിപാടികള്‍ നാളെയുടെ ദിവസങ്ങളിലേക്ക് ഊര്‍ജം പകരുന്നതായി മാറി.

പി പി സുലൈമാന്‍ ഹാജി ,ബേങ്കില്‍ ഹനീഫ ,നെല്ലൂര്‍ സമീര്‍ ,കെ എം റയീസ് ,അനസ് മുബാറക് ,പുത്തൂര്‍ അബ്ദുള്ള ഹാജി ,സലാം പുത്തൂര്‍ ,അയ്യൂബ് ,ഹിഷാം ,നിഹാല്‍ , ബനാസര്‍ ,ശരീഫ് പി പി ,നയീം മൊട്ടത്ത് ,വാഹിദ് പാനൂര്‍, ഷാഹിന സലാം ,ജസീല ,മുംതസ് , ജമീല, നജീറ ,ഷക്കീല, ഫാത്തിമ ,ഷാനിമ, ബനാസര്‍ എന്നിവര്‍ യാത്ര സംഘത്തിന് നേതൃത്വം നല്‍കി

kerala

രാഹുൽഗാന്ധിക്കെതിരെ പിവി അൻവറിന്റെ അധിക്ഷേപം: തെരഞ്ഞെടുപ്പ്‌  കമ്മീഷന് പരാതി നൽകി കോൺഗ്രസ്

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ.

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

Continue Reading

kerala

‘രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം’: അധിക്ഷേപ പരാമര്‍ശവുമായി പി.വി അന്‍വര്‍

Published

on

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നാണ് അന്‍വര്‍ പറഞ്ഞത്.

നെഹ്‌റുവിന്റെ കുടുംബത്തില്‍ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്‍വര്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ പ്രതികരിച്ചാണ് അന്‍വറിന്റെ പരാമര്‍ശം.

 

Continue Reading

india

പിണറായി ബിജെപിയുടെ താരപ്രചാരകന്‍; ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായി പ്രവർത്തിക്കുന്നു: എം.എം ഹസൻ

കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍. ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായാണ് പിണറായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണി യോഗത്തില്‍ കാലെടുത്തുവെയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല. പ്രധാനമന്ത്രി ആരാകണമെന്ന് മുന്നണി യോഗം തീരുമാനിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണം. ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് പിണറായി.

രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പിണറായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രകടനപത്രികയെ കുറിച്ച് ഒരു എതിരഭിപ്രായവും സിപിഎം പറഞ്ഞിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിക്ക് മാത്രം എന്താണ് ഇത്ര പ്രശ്‌നമെന്ന് അറിയില്ല. ബിജെപി – സിപിഎം അന്തര്‍ധാരയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയത കുത്തിനിറച്ച പരസ്യമാണ് ബിജെപി മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എം.എം.ഹസന്‍ അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്ന വാചകങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിന് സ്‌ക്രൂട്ടിണി കമ്മിറ്റി എങ്ങനെ അനുമതി നല്‍കി എന്നത് അന്വേഷിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പോലീസ് ആണെന്നും പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിതെന്നും അദ്ദേഹം ആരോപിച്ചു. കമ്മീഷണര്‍ക്ക് രഹസ്യ നിര്‍ദേശം കൊടുത്തത് പിണറായി വിജയനാണ്. ഇത് ബിജെപിയെ സഹായിക്കാനാണ്. ശബരിമലയിലും ഇത് തന്നെയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending