ഗസ്സ: പാചകവതക, ഇന്ധനവിതരണവും തടഞ്ഞുവെച്ച് ഇസ്രാഈല്‍ ഗസ്സയെ കൂടുതല്‍ വീപ്പുമുട്ടിക്കുന്നു. ഒരാഴ്ച മുമ്പ് ഗസ്സയിലേക്കുള്ള ഏക വാണിജ്യ കവാടം അടച്ച ഇസ്രാഈല്‍ ഭക്ഷ്യവസ്തക്കള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ധനവും പാചകവാതകവും അതിര്‍ത്തി വഴി കടത്തിവിടില്ലെന്നാണ് ഇസ്രാഈല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് ഇതെന്ന് പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാരന്‍ പറഞ്ഞു. ഗസ്സയിലെ ഫലസ്തീനികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ അനുമതിയുള്ള സമുദ്രമേഖ ആറ് നോട്ടിക്കല്‍ മൈലില്‍നിന്ന്് മൂന്നായി ചുരുക്കാനും ഇസ്രാഈല്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 12 നോട്ടിക്കല്‍ മൈലില്‍നിന്നാണ് ആറായി കുറച്ചത്. ഉപരോധം നേരിടുന്ന ഗസ്സയിലെ ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുകയാണ് ഇസ്രാഈലെന്ന് ലീഗല്‍ സെന്റര്‍ ഫോര്‍ ഫ്രീഡം ഓഫ് മൂവ്‌മെന്റ് (ഗിഷ) കുറ്റപ്പെടുത്തി. ഇസ്രാഈലിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയാണ് ഗിഷ.