ജയസൂര്യയെ നായകനാക്കി സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫുക്രിയുടെ ടീസര്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു ടീസര്‍ ലോഞ്ച്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന ചിത്രത്തില്‍ അലി ഫുക്രിയെന്ന ജയസൂര്യയുടെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം.

ജയസൂര്യയും സിദ്ദിഖും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ലുക്ക്മാന്‍ അലി ഫുക്രി എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. ജയഫ്രുക്രിയില്‍ ജയസൂര്യയുടെ ഫ്രീക്ക് ലുക്ക് കാഴ്ചയില്‍ തന്നെ ചിരിപരത്തുന്നതാണ്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയ നിര്‍മ്മിച്ച ഫുക്രി ജയസൂര്യയുടെ കരിയറിലെ ചിലവേറിയ ചിത്രമാണ്.