Connect with us

Film

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്ത്

പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്

Published

on

‘2018’, ‘എആർഎം’, എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ ക‍ൃഷ്ണ, ‘ഗാന്ധിവധാരി അർജുന’, ‘ഹനുമാൻ’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും തമിഴ് താരം കാർത്തിയുടെയും ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ‘ഫോറെൻസിക്’ന് ശേഷം ടോവിനോ – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ സിനിമ രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് നിർമ്മിക്കുന്നത്.

മികച്ച ദൃശ്യ ഭാഷ പുലർത്തുന്ന ടീസർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. ഇൻവെസ്റ്റിഗേഷന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി എന്ന് ടീസർ സൂചന നൽകുന്നുണ്ട്.  ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷങ്ങൾ ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

 

Football

നെയ്മര്‍ സാന്റോസിലേക്ക്‌

ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Published

on

2025 സീസണ്‍ അവസാനത്തോടെ സഊദി ക്ലബ് അല്‍ഹിലാലുമായി കരാര്‍ അവസാനിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇന്റര്‍ മിയാമിയിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

2023ല്‍ റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് അല്‍ഹിലാലിലെത്തിയ നെയ്മറിന് പരിക്ക് കാരണം സഊദി പ്രോ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിലിറങ്ങാനായില്ല. ഏഴ് മത്സരങ്ങളില്‍ ക്ലബിനായി ഇറങ്ങിയ നെയ്മര്‍ ഒരു ഗോളാണ് നേടിയത്. ഇതോടെ സീസണ്‍ അവസാനത്തോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായി.

അമേരിക്കന്‍ ക്ലബായി ഇന്റര്‍ മിയാമിയിലേക്ക് നെയ്മര്‍ ചേക്കേറുമെന്നും വാര്‍ത്ത പ്രചരിച്ചു. പിഎസ്ജില്‍ സഹതാരമായിരുന്ന ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലെ സാന്നിധ്യവും ഈ നീക്കത്തിന് ശക്തി പകര്‍ന്നു. മുന്‍ ബാഴ്‌സ സഹതാരം ലൂയി സുവാരസും കരിയറിലെ അവസാനകാലത്ത് അമേരിക്കല്‍ ക്ലബിലാണ് കളിക്കുന്നത്. നെയ്മര്‍ കൂടി എത്തിയാല്‍ ബാഴ്‌സയിലെ പഴയ എംഎസ്എന്‍ ത്രയം വീണ്ടും കളത്തില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 2017ല്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് വിട്ടതോടെയാണ് ഈ ത്രയം അവസാനിച്ചത്.

ഫുട്‌ബോള്‍ കരിയറില്‍ വഴിത്തിരിവായ സാന്റോസിലേക്ക് മടങ്ങുക വഴി 2026 ഫിഫ ലോകകപ്പും നെയ്മര്‍ ലക്ഷ്യമിടുന്നു. സാന്റോസിനായി 177 മത്സരങ്ങളില്‍ നിന്നായി 107 ഗോളുകളാണ് ബ്രസീലിയന്‍ അടിച്ചുകൂട്ടിയത്. നെയ്മര്‍ ക്ലബ് വിടുന്നതോടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെയെത്തിക്കാനാണ് അല്‍ഹിലാല്‍ ശ്രമം നടത്തുന്നത്.

Continue Reading

kerala

സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം: ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ചോദ്യോത്തരവേള ഇല്ലാത്തതുകൊണ്ട് ശൂന്യവേളയിലേക്ക് ആയിരിക്കും സഭ നേരിട്ട് കടക്കുക.

Published

on

കൂത്താട്ടുകുളം നഗരസഭയിൽ നിന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചേക്കും. ചോദ്യോത്തരവേള ഇല്ലാത്തതുകൊണ്ട് ശൂന്യവേളയിലേക്ക് ആയിരിക്കും സഭ നേരിട്ട് കടക്കുക.

കൂത്താട്ടുകുളം വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പുതിയ യുജിസി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയവും നിയമസഭ ഇന്ന് പാസാക്കും. തുടർന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും.

Continue Reading

Film

വിനായകന്‍ വീണ്ടും വിവാദ കുരുക്കില്‍; ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനവും തെറിവിളിയും

വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്നെ ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.

Published

on

നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിനായകന്‍ ആളുകളെ അസഭ്യം പറയുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്നെ ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.

വിനായകന്റെ തന്നെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന. നിലവില്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല.

 

Continue Reading

Trending