india
ഗഗന്യാന്: പാരച്യൂട്ട് പരീക്ഷണവുമായി ഐഎസ്ആര്‍ഒ
വിക്രം എസ് വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് പാരച്യൂട്ട് പരീക്ഷണം

ഗഗന്യാന് പദ്ധതിയുടെ ഭാഗമായി പാരച്യൂട്ട് പരീക്ഷണം നടത്തി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം എസ് വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് പാരച്യൂട്ട് പരീക്ഷണം. അടുത്ത വര്‍ഷം ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദ്യ മനുഷ്യ ദൗത്യമാണ് ഗഗന്യാന്.
പേടകം തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാബിന ഫീല്‍ഡ് ഫയര്‍ റേഞ്ചിലാണ് ഗഗന്യാന് പേടകം തിരിച്ചിറക്കുന്നതിനായുള്ള പാരച്യൂട്ട് പരീക്ഷണങ്ങള്‍ സംഘടിപ്പിച്ചത്.
ഐഎസ്ആര്‍ഒയും ഡിആര്‍ഡിഒയും സംയുക്തമായാണ് പാരച്യൂട്ട് വികസിപ്പിച്ചത്. മൂന്ന് പാരച്യൂട്ട് സംവിധാനങ്ങളാണ് ഗഗന്യാനില് ഉള്‍പ്പെടുത്തിയത്.
india
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 50 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷസേന വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
india
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്.

ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കി എഴുതിയതാണിത്. കന്നഡയില്‍ എഴുതിയ കഥ ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഇവര്‍ മാധ്യമപ്രവര്‍ത്തകയാണ്. സമ്മാനതുകയായി അരലക്ഷം പൗണ്ട് ഏകദേശം 53 ലക്ഷം രൂപയാണ് ലഭിച്ചത്.
1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി തീര്‍ത്ത കഥകളാണ് ‘ഹാര്‍ട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളും നേര്‍സാക്ഷ്യമാണ് കഥയില്‍ കാണാനാവുക.
മറ്റു ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യമാര്‍ന്ന ഒരു ലോകം നമ്മുക്ക് ഉണ്ടെന്നും നിരവധി ശബ്ദങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു.
india
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍.

ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും കണ്ടെത്തല്‍.
പാക് എംബസി ഉദ്യോഗസ്ഥന് ഡാനിഷുമായി ബന്ധം ഉണ്ടായിരുന്നതായും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യോതിയുടെ 3 മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്സ് ആപ്പില്‍ നടത്തിയ രഹസ്യ സംഭാഷണങ്ങള്‍ കണ്ടെത്തി.
കൂടാതെ, യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദുബായില്‍ നിന്നും പണം വന്നതായും കണ്ടെത്തി. നാല് ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരുകയാണ്. പാകിസ്താന് ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായ വിവരവും പുറത്തുവരുന്നു.
തനിക്ക് ഖേദമില്ലെന്നും താന്‍ തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ചെയ്തത് ന്യായമാണെന്നാണ് താന്‍ കരുതുന്നതെന്നും യുവതി ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
Cricket3 days ago
ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്