india
അഭിമാന സ്തംഭമായി ശ്രീഹരിക്കോട്ട
1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്
എന്‍.വി.എസ്.02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എല്‍.വി.എഫ് 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയര്‍ന്നതോടെ ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് ഐ.എസ്.ആര്.ഒ നടത്തിയ വിക്ഷേപണങ്ങളുടെ എണ്ണം നൂറ് പൂര്‍ത്തിയായിരിക്കുകയാണ്. 1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്. 1979 ഓഗസ്റ്റ് 10ന് ആദ്യ ഉപഗ്രഹ വിക്ഷേപണവും ഇവിടെനിന്ന് തന്നെയാണ് നടന്നത്. സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഇടം നേടിക്കൊടുത്ത എസ്.എല്‍.വി.ഇ രണ്ടുമുതല്‍ക്കിങ്ങോട്ട് ഐ.എസ്.ആര്.ഒയുടെ നിരവധി അതിപ്രധാന ദൗത്യങ്ങള്‍ക്കാണ് ശ്രീഹരിക്കോട്ട വേദിയായിത്തീര്‍ന്നത്. ചന്ദ്രയാന്‍, മംഗള്‍ യാന്‍ ആദിത്യ, എസ്.ആര്.ഇ സ്പേസ് ഡോക്കിങ് തുടങ്ങിയ മികവുറ്റ ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ ശ്രീഹരിക്കോട്ട ലോകത്തിന്റെ നെറുകയിലേക്കുയരുകയായിരുന്നു.
60 തിലധികം പി.എസ്.എല്‍.വികളും 16 ജി.എസ്.എല്‍.വിയും ഏഴുതവണ ജി.എസ്.എല്‍.വിമാര്‍ക്ക് മൂന്നും ഇവിടെ നിന്ന് പറന്നുയര്‍ന്നു. 2024 ഡിസംബര്‍ 30ന് നടന്ന സ്പേസ് ഡോക്കിങ് പരീക്ഷണം വിജയംകണ്ടത് ശ്രീഹരിക്കോട്ടക്ക് മറ്റൊരു നാഴികക്കല്ലായിത്തീര്‍ന്നിരിക്കുകയാണ്. വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിയാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് ഏറ്റവും കൂടുതല്‍ വിക്ഷേപി ച്ചിട്ടുള്ളത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ നിര്‍മിച്ച ജി.എസ്.എല്‍.വിയും അതിലും വലിയ ജി.എസ്.എല്‍.വി മാര്‍ക്കുമെല്ലാം കിറുകൃത്യതയോടെ ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നിട്ടുണ്ട്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ ഭരണ സംവിധാനത്തിലെ വഴിത്തിരിവായിരുന്നു സതീഷ് ധവാന്റെ വരവ്. ഐ.എസ്.ആര്.ഒയെ മാത്രമല്ല, ശ്രീഹരിക്കോട്ടയേയും അദ്ദേഹത്തിന്റെ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് നയിച്ചു. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ യന്‍സിന്റെ ഡയറക്ടറായിരുന്ന സതീഷ് ധവാന് 1972 ജൂലൈയില്‍ ബഹിരാകാശ വകുപ്പിന്റെ തലവനായി.
ധവാന് ചുമതലയേല്‍ക്കുമ്പോള്‍ ശ്രീഹരിക്കോട്ട എസ്.എല്‍.വി പോലുള്ള ചെറിയ വാഹനങ്ങള്‍ വിക്ഷേപിക്കാന്‍ മാത്രം സജ്ജമായിരുന്നു. അദ്ദേഹം ശ്രീഹരിക്കോട്ടയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ധവാന്റെ നേതൃത്വത്തില്‍, ശ്രീഹരിക്കോട്ട ലോകോത്തര ബഹിരാകാശ കേന്ദ്രമായി മാറാനുള്ള പദ്ധ തികള്‍ രൂപപ്പെട്ടു. ശ്രീഹരിക്കോട്ടയുടെ വികസനത്തിന് അദ്ദേഹം നല്കിയ സംഭാവനകളുടെ അംഗീകാരമായി, ഇ സ്രോ ഈ കേന്ദ്രത്തിന് സതീഷ് ധവാന് സ്പേസ് സെന്റര്‍ എന്ന പേര് നല്കി.
നൂറാം റോക്കറ്റ് വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്.ഒയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഇന്നലെ രാവിലെ 6.23 ഓടെയാണ് ജി.എസ്.എല്‍.വി എഫ് 15 റോക്കറ്റ്, ഗതി നിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍.വി.എസ് 02 ഉപഗ്രഹവുമായി പറന്നുയര്‍ന്നത്. സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച 27 മണി ക്കൂര്‍ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്‍.വി എഫ് 15 കുതിച്ചുയര്‍ന്നത്.
ചെയര്‍മാനായി വി. നാരായണന് ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിതെന്നത് മലയാളികള്‍ക്കും ഏറെ അഭിമാനമാണ്. ഗതിനിര്‍ണയ, ദിശനിര്‍ണയ (നാവിഗേഷന്‍) ആവശ്യങ്ങള്‍ ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന് വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം. ഐ.എസ്.ആര്.ഒയുടെ നാവിക് ഉപഗ്രഹങ്ങളുടെ ശ്രേണിയില്‍ രണ്ടാമത്തേതാണ് എന്‍.വി.എസ് 02. ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത്. എന്‍.വി.എസ് 01 കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിക്ഷേപിച്ചിരുന്നു.
ജി.പി.എസിന് സമാനമായി സ്റ്റാന്റേര്‍ഡ് പൊസിഷന്‍ സര്‍വീസ് എന്ന ദിശ നിര്‍ണയ സേവനം നല്‍കുന്നത് നാവിക് ഉപയോഗിച്ചാണ്. ഇന്ത്യയും അതിര്‍ത്തിയില്‍ നിന്ന് 1500 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയില്‍ വരും. കൃത്യമായ സ്ഥാനം, വേഗം, സമയസേവനങ്ങള്‍ എന്നിവ നല്കാന് നാവികിന് കഴിയും. എല്ലാത്തരം ഗതാഗത സേവനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിങ് സേവനവും നിയന്ത്രിത സേ വനവും നല്‍കും.
ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ ലോകം അല്‍ഭുതത്തോടെയാണ് എന്നും നോക്കിക്കണ്ടിട്ടുള്ളത്. രാജ്യം ചന്ദ്രോപരിതലത്തിലേക്ക് പേടകമയക്കുമ്പോള്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടെ ആ പദ്ധതിയെ സൂക്ഷ്മമായി വിലയിരുത്തി ക്കൊണ്ടിരിക്കുകയായിരുന്നു. ലാന്റിങ്ങിന് അതിസങ്കീര്‍ണമായ പ്രതലം തിരഞ്ഞെടുത്തതും, മുമ്പ് ഈ പദ്ധതി നടപ്പാക്കിയ രാജ്യങ്ങളേക്കാളെല്ലാം ചുരുങ്ങിയ ചിലവിലായിരുന്നു ഇന്ത്യയുടെ പരീക്ഷണം എന്നതുമായിരുന്നു ഇതിന് കാരണം. എന്നാല്‍ ചാന്ദ്രയാന്‍ മുന്നിലൂടെ അതിമഹത്തായ ദൗത്യം പൂര്‍ത്തീകരിക്കുക വഴി ബഹിരാകാശരംഗ ത്തുനടക്കുന്ന കടുത്ത മത്സരത്തില്‍ വികസിത രാജ്യ ങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ നൂറാമത്തെ ഉപഗ്രഹമായി എന്‍.വി.എസ്.02 വിന്റെ വിജയകരമായ വിക്ഷേപണം ആ മുന്നോറ്റത്തിന് മാറ്റുകൂട്ടുകയാണ്.
india
പോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി
ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.
ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
india
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.
20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

