കൊച്ചി: നടിയെ കാറില്‍ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ അമ്മയുടെ യോഗത്തില്‍ ദിലീപിനെ പിന്തുണച്ച നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്‌കുമാറിന്റെ പ്രതികരണം. ദിലീപിനെതിരെ നടപടിയെടുക്കുമെന്ന് ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയിലെ ഭാരവാഹികള്‍ക്ക് കത്തയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ല. കേസ് തെളിയിച്ച പൊലീസിന് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.