കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിക്ക് വധഭീഷണി. കത്തു മുഖേനയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ വിദ്യാസാഗര്‍ സര്‍വ്വകലാശാലയും ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. വധഭീഷണി ഉള്‍കൊള്ളുന്ന കത്ത് ലഭിച്ചതായും ഇത് പൊലീസിന് കൈമാറിയതായും ഗാംഗുലി സ്ഥിരീകരിച്ചു.