ഗിരിഡി: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാര്‍ഖണ്ടില്‍ പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ സമര്‍പ്പണവും ഗിരിടി ജില്ലാ മുസ്ലിം ലീഗ് സമ്മേളന ഉദ്ഘടനവും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി വെള്ളിയാഴ്ച ഗിരിടിയില്‍ നിര്‍വഹിക്കും. ഫാസിസ്‌ററ ് കാപാലിക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രംഗഡിലെ അലീമുദ്ധീന്റെ കുടുംബത്തിന് നിത്യ വരുമാനം കണ്ടത്തുന്നതിന് ഒരു വണ്ടിയും സമ്മേളനത്തില്‍ വെച്ച് കൈമാറും. ഖത്തര്‍ കെഎംസിസി തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ സഹായത്താല്‍ പ്രഖ്യാപിച്ച ഭവന പുനരുദ്ധാരണ പദ്ധതിയായ ശിഹാബ് തങ്ങള്‍ മക്കാന്‍ മര്മ്മത് പരിയോജന, സൗദി ഖുന്‍ഫുദ കെഎംസിസി നിര്‍മിച്ച രണ്ടു ബൈത്തുറഹ്മകള്‍, ഇസ്ലാംപുര്‍ ഗ്രാമത്തില്‍ നിര്‍മിച്ച ജുമുഅ മസ്ജിദ്, കണ്ണമംഗലം മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്‍കിയ കുഴല്‍ കിണറുകള്‍, കണ്ണമംഗലം കെഎംസിസി നിര്‍മിച്ച കുഴല്‍ കിണര്‍ എന്നിവയുടെ സമര്‍പണം അന്ന് നടക്കും. ജാര്‍ഖണ്ഡ് സംസ്ഥാന ലീഗ് പ്രസിഡന്റ് സയിദ് അംജദ് അലി,സെക്രട്ടറി സാജിദ് ആലം,മുഹമ്മദ് കോയ തിരുന്നാവായ, ഹമദ് മൂസ, എം എസ് അലവി, നിഹമതുല്ലാഹ് കോട്ടക്കല്‍, ലത്തീഫ് രാമനാട്ടുകര,വാജിദ് പിവി, സിറാജ് പറമ്പില്‍, മുഫ്തി സയീദ് ആലം, മുസഫര്‍ ആലം, അബ്ദുല്‍ ഖയ്യ്യും, മെഹ്‌റാബ് അന്‍സാരി തുടങ്ങിയവര്‍ സംബന്ദിക്കും…