ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലെഖിംപുര്‍ ഖേരി ജില്ലയില്‍ 17കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍. ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്. കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതായി വ്യക്തമാക്കുന്നുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഖേരി പൊലീസ് മേധാവി സതേന്ദര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ആരാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞു. 10 ദിവസത്തിനുള്ളില്‍ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ഓഗസ്റ്റ് 15ന് 13കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.