ഗൗരവമായ മനുഷ്യാവകാശ ലംഘന ആരോപണവുമുയര്‍ത്തി ചത്തീസ്ഖഢ് ഉദ്യോഗസ്ഥയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംസ്ഥാനം ആദിവാസികള്‍ക്ക് എതിരാണെന്നും നക്‌സലുകള്‍ക്കെതിരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സത്യസന്ധത സംശയിക്കപ്പെടേണ്ടതാണെന്നും ആരോപിച്ചാണ് പോസ്റ്റ്.

റായ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായ വര്‍ഷ ഡോന്‍ഗ്രേ ഹിന്ദിയില്‍ എഴുതിയ പേസ്റ്റിലാണ് നിരവധി ഗൗരവമായ ചോദ്യങ്ങളുന്നയിക്കുന്നത്. എന്നാല്‍ പോസ്റ്റ അല്‍പസമയത്തിനകം ഒഴിവാക്കി.
സുക്മയില്‍ സി.ആര്‍.പി.എഫ് സേനക്കെതിരെ ഏപ്രില്‍ 24ന് നടന്ന നക്‌സല്‍ ആക്രമത്തിനു ശേഷമാണ് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
14 നും 16 നുമിടയിലെ ഗ്രാമീണ സ്ത്രീകളെ അല്‍പ വസ്ത്ര ധാരികളും നഗ്‌നരുമാക്കി പോലീസ് സ്റ്റേഷനില്‍ എത്തിക്കന്നതിന് ഞാന്‍ സാക്ഷിയാണ്. അവരെ പോലീസ് വേട്ടയാടുന്നു. അവരുടെ മണിബന്ധത്തിലും മാറിലും ഷോക്കടിപ്പിക്കുന്നതും അവിടെ പതിവാണ്.