ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഒമ്പതുപേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ലഡാക്കിലെ കാര്‍ദുംഗ് ലാ പാസില്‍ രാവിലെയാണ് മഞ്ഞിടിച്ചിലുണ്ടായത്. ലോകത്തെ തന്നെ ഏറ്റവും ഉയരമേറിയ റോഡാണ്, 17,500 അടി ഉയരത്തിലുള്ള കാര്‍ദംഗ് ലാ പാസ്. ജില്ലാ ഭരണകൂടെ, പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന തുടങ്ങിയവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഒരു സ്‌കോര്‍പിയോ വാഹനം വലിയ മഞ്ഞുകട്ടയില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.