സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 120 രൂപകൂടി. 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വര്‍ധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിലും വില വര്‍ധിച്ചു. സ്പോട് ഗോള്‍ വില ഔണ്‍സിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ തീരുമാനവും ഡോളര്‍ സൂചികയിലെ വീഴ്ചയുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.