കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയുടെ കുറവാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപ. ഗ്രാമിന് വില 30 രൂപ കുറഞ്ഞ് 4425 ആയി.

ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. അതിനു മുമ്പുള്ള മൂന്നു ദിവസം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

ബജറ്റിനു ശേഷം തുടര്‍ച്ചയായി ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില കഴിഞ്ഞയാഴ്ച മുതല്‍ ചാഞ്ചാട്ടത്തിലേക്ക് എത്തുകയായിരുന്നു. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് വലിയ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്.