ന്യൂഡല്‍ഹി: സ്വര്‍ണകള്ളക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കാന്‍ സുപ്രിംകോടതി. യുഎപിഎ വകുപ്പുകള്‍ ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാരിനടക്കം നോട്ടീസ് അയക്കാന്‍ ജസ്റ്റീസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

രാജസ്ഥാനിലെ ഒരു സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് നിലവില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍. യുഎപിഎയിലെ 15 ാം വകുപ്പ് പ്രകാരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കമായി കാണാന്‍ കഴിയുമെന്ന് പറഞ്ഞാണ് സ്വര്‍ണകള്ളക്കടത്ത് കേസുകളില്‍ യുഎപിഎ ചുമത്തുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കാമെന്നാണ് സുപ്രിംകോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാനാണ് സുപ്രിംകോടതിയുടെ തീരുമാനം.