മലപ്പുറത്തുകാരെ പരിഹസിച്ച് പ്രസംഗിച്ച് പുലിവാല് പിടിച്ചാണ് സംഘ്പരിവാര്‍ താത്വികാചാര്യനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് സ്ഥാപകനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

ഇയാള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അഡ്വ. ജഹാംഗീര്‍ പാലയില്‍ പൊലീസില്‍ പരാതി നല്‍കുകയും സോഷ്യല്‍മീഡിയയില്‍ യു.എ.പി.എ ചുമത്തണമെന്ന ആവശ്യമുയരുകയും ചെയ്തതോടെ യൂട്യൂബിലിട്ട വിഡിയോയില്‍ മാപ്പു പറഞ്ഞ് ഇയാള്‍ രംഗത്തെത്തുകയായിരുന്നു.

യു.എ.പി.എ ചുമത്തപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് വിശദീകരണവുമായി പുറത്തിറക്കിയ വിഡിയോയില്‍ സിപിഎമ്മിനെ വാനോളം പുകഴ്ത്തകയും മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള വിഡിയോയില്‍ മാപ്പു പറയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ പരിഹാസം കനത്തതോടെയാണ ്‌വിഡിയോ പിന്‍വലിച്ചതെന്നാണ് കരുതുന്നത്.