കൊച്ചി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ ഗോവിന്ദ് പി മേനോന്‍. ഇന്ത്യയുടെ ഞരമ്പിലോടുന്ന കാന്‍സറാണ് ബി.ജെ.പിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കഠ്‌വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോവിന്ദ് മേനോന്റെ പ്രതികരണം. കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ രൂക്ഷമായ പ്രതികരണമാണ് വിവിധ മേഖലകളില്‍ നിന്നുണ്ടായത്.

ബോളിവുഡിലെ പ്രമുഖരായ നിരവധി താരങ്ങള്‍ കഠ്‌വ പീഡനത്തിനെതിരെ രംഗത്ത് വന്നിരുന്നു. മലയാള താരങ്ങളായ പാര്‍വതി, ജയസൂര്യ, പ്ര്വിഥിരാജ് തുടങ്ങിയവരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ അവരാരും ബി.ജെ.പിക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഗോവിന്ദ് മേനോന്‍ ഇരു സംഭവങ്ങളിലും ബി.ജെ.പിയുടെ പങ്ക് വ്യക്തമാക്കുന്ന തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്.