Connect with us

kerala

സര്‍ക്കാര്‍ കുറ്റക്കാരെ പിടിക്കാതെ വഞ്ചിതരായ എന്‍ജിഒകള്‍ക്ക് പിന്നാലെ: നജീബ് കാന്തപുരം എംഎല്‍എ

ആരോപണവിധേയമായിട്ടുള്ള നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്.

Published

on

പാതി വില തട്ടിപ്പ് കേരളത്തിലുടനീളം, ഒരു ഗ്രാമം പോലും ഒഴിയാതെ നടത്തിയ ആസൂത്രിതമായ കൊള്ളയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എംഎല്‍എ. കോടികളുടെ അഴിമതിയാണിത്. സാധാരണ മനുഷ്യരുടെ കീശയില്‍ നിന്നും വലിയ തോതില്‍ പണം തട്ടിയെടുത്ത കുറ്റകൃത്യമാണിത്. ഇതില്‍ പങ്കാളികളായ കുറ്റക്കാരെ കണ്ടുപിടിക്കാതെ, ഇരകളായ എന്‍ജിഒകളെ തേടിയാണ് സര്‍ക്കാര്‍ പോകുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നാട്ടില്‍ ഒരുപാട് എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും പൊതുജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സന്നദ്ധസംഘടനകളാണ് മിക്കതും. ലോകമാകെ എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ഏജന്‍സികളെ കേരളത്തിലുടനീളം കബളിപ്പിക്കാന്‍ വലിയ തട്ടിപ്പു സംഘത്തിന് സാധിച്ചു എന്നത് ഇന്റലിജന്‍സിന്റെ പരാജയമാണ്. ഭരണസംവിധാനത്തിന്റെ തോല്‍വിയാണ് എന്ന് നജീബ് കാന്തപുരം ആരോപിച്ചു.

സര്‍ക്കാര്‍ അതല്ലെങ്കില്‍ ഇക്കാര്യങ്ങളെല്ലാം മറച്ചു വെച്ചതാണ്. ആര്‍ക്കോ വേണ്ടി സര്‍ക്കാര്‍ ഇതില്‍ പണിയെടുത്തിട്ടുണ്ട്. ലാപ്‌ടോപോ, സ്‌കൂട്ടറോ മറ്റെന്തു സഹായമോ ലഭിക്കാനായി, ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇത്തരം എന്‍ജിഒകള്‍ വഴി മാത്രമേ പോകാന്‍ സാധിക്കുകയുള്ളൂ. പണം കൊടുത്ത് വഞ്ചിതരായ ആളുകളെപ്പോലെ തന്നെ, വഞ്ചിതരായവരാണ് നാട്ടിലെ സന്നദ്ധസംഘടനകളും. സര്‍ക്കാര്‍ പണം അടിച്ചുകൊണ്ടുപോയവര്‍ക്ക് പിന്നാലെയല്ല ഇപ്പോള്‍ പോകുന്നത്. ഒരു അനന്തു മാത്രമാണ് ജയിലിലുള്ളത്. കേസെടുത്തുകൊണ്ടിരിക്കുന്നത് വഞ്ചിക്കപ്പെട്ട എന്‍ജിഒകള്‍ക്കെതിരെയാണെന്നും നജീബ് കാന്തപുരം പറഞ്ഞു.

തനിക്കെതിരെ എടുത്ത കേസ് പൂര്‍ണമായും രാഷ്ട്രീയപ്രേരിതമാണ്. ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിയെ കണ്ടെത്താതെ, അവരെ വെറുതെ വിട്ടുകൊണ്ട് കൃത്യമായി സര്‍ക്കാര്‍ ക്രൈമിനെ വഴിതിരിച്ചുവിടുകയാണ്. ഒരു ക്രൈമില്‍ ഉദ്ദേശം പ്രധാനമാണ്. ഇതില്‍ എന്‍ജിഒകളുടെ ഉദ്ദേശം എന്താണ്. നാട്ടിലെ ജനങ്ങള്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുക എന്നതു മാത്രമാണ്.

ഇപ്പോള്‍ ആരോപണവിധേയമായിട്ടുള്ള നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്. പാതിവിലയില്‍ ലാപ്‌ടോപ് ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സംഘടന തീരദേശത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇത് പുതിയ കാല്‍വെപ്പാണ്. ഈ സംഘടന പുതിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രസംഗിച്ചിരുന്നുവെന്ന് നജീബ് കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ആശ സമരങ്ങളെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല, മുതലാളിത്ത സര്‍ക്കാര്‍’; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

550 രൂപയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് വേതനം 10000 രൂപയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

അങ്കണവാടി ജീവനക്കാര്‍ക്ക് മിനിമം കൂലിയുടെ പകുതി പോലും നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 550 രൂപയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് വേതനം 10000 രൂപയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് മൂന്നു തവണയായി കിട്ടുന്ന തുച്ഛ വേതനത്തില്‍ നിന്നും അങ്കണ്‍വാടിയുടെ ചിലവിനുള്ള പണം കൂടി അവര്‍ക്ക് കണ്ടത്തേണ്ടി വരുന്നു. 9 മാസമായി പെന്‍ഷനും നല്‍കുന്നില്ല.
അങ്കണവാടി, ആശ സമരങ്ങളെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല. മുതലാളിത്ത സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് സംരക്ഷണം നല്‍കാന്‍ സ്പീക്കര്‍ തയാറായില്ലെങ്കില്‍ നിയമസഭ നടപടികളുമായി സഹകരിക്കണമോയെന്ന് പ്രതിപക്ഷത്തിന് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പര്‍മാരുടേത് 7,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയായിരുന്ന കെ.കെ ശൈലജ 2016ല്‍ പറഞ്ഞിരുന്നു. ഇന്ന് പോഷകാഹാര വിതരണം, അനൗപചാരിക വിദ്യാഭ്യാസം, നവജാത ശിശുക്കളുടെയും ഗര്‍ഭിണികളുടെയും ഭവന സന്ദര്‍ശനം, അവര്‍ക്കുവേണ്ട ന്യൂട്രീഷന്‍ കൗണ്‍സലിംഗ് എന്നിവ അങ്കണവാടി പ്രവര്‍ത്തകര്‍ ചെയ്യണം. അങ്കണവാടി പ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിച്ചു. സാമൂഹ്യാധിഷ്ഠിത പരിപാടി, ഗ്രാമീണ ആരോഗ്യ-ശുചിത്വ-പോഷക ദൗത്യം , മൊബിലൈസിങ് പ്രവര്‍ത്തനം എന്നിവ കൂടാതെ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏല്‍പ്പിക്കുന്ന വിവിധ ജോലികള്‍, സര്‍വേകള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യണം.

കേരളത്തിലെ മിനിമം വേജസ് ഒരുദിവസം 700 രൂപയായിട്ടും അങ്കണവാടി ജീവനക്കാര്‍ക്ക് കിട്ടുന്നത് മൂന്നൂറോ 350 രൂപയോ മാത്രമാണ്. ഇപ്പോള്‍ കിട്ടുന്ന ഓണറേറിയം തന്നെ മൂന്നു തവണയായാണ് കിട്ടുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതം വര്‍ധിപ്പിക്കണമെന്നതു തന്നെയാണ് യുഡിഎഫിന്റെ നിലപാടെന്നും ഇന്നത്തെ ജീവിതചെലവ് കൂടി പരിഗണിച്ച് അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

2024 മുതല്‍ ഒന്‍പത് മാസമായി അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നും ഇതിനൊക്കെ വേണ്ടി സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ പരിഹസിച്ചാല്‍ നിങ്ങള്‍ ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയല്ല, മുതലാളിത്ത പാര്‍ട്ടിയാണെന്ന് പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Continue Reading

kerala

വൈക്കത്ത് വീടിനുള്ളില്‍ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

Published

on

കോട്ടയം വൈക്കം വെള്ളൂര്‍ ഇറുമ്പയത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. വയോധിക ദമ്പതികളും മകനുമാണ് വീട്ടില്‍ താമസിക്കുന്നത്.

ദമ്പതികള്‍ ബന്ധുവീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മകന്റേതു തന്നെയാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മകന്‍ ആരോടും അധികം സംസാരിക്കാറില്ലെന്നും തങ്ങളെ പോലും ഫോണ്‍ ചെയ്യാറില്ലെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

 

 

Continue Reading

kerala

കണ്ണൂരില്‍ നിരവധി പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍

പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

കണ്ണൂര്‍ ചക്കരക്കല്ലില്‍ നിരവധി പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍. കുട്ടികള്‍ അടക്കം 25 പേര്‍ക്കാണ് ഈ നായയുടെ കടിയേറ്റിരുന്നത്. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കടിയേറ്റ ചിലര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരെയും ഒരു നായയാണ് കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടുമണിക്കൂറിനിടെയാണ് നായ ഇത്രയും പേരെ കടിച്ചത്.

മദ്രസയില്‍ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. വീട്ടിനുള്ളില്‍ കയറിയും നായ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കാലിന്റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്.

 

Continue Reading

Trending