Connect with us

Video Stories

ഭരണകൂട ഭീകരത കേരളത്തിലേക്കും

Published

on

ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കും അതിന്റെ മര്‍ദനോപകരണമായ പൊലീസിനുമെതിരെ രക്തരൂക്ഷിതമായ സമരാധ്യായങ്ങളാണ് പുന്നപ്ര വയലാറും കയ്യൂരും കരിവള്ളൂരും മുതല്‍ ഇടപ്പള്ളി പൊലീസ്‌സ്റ്റേഷന്‍ ആക്രമണം വരെ സഖാക്കള്‍ നടത്തിയിട്ടുള്ളത്. ഇവയെല്ലാം നാടിന്റെയും നാട്ടുകാരുടെയും നീറുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണെന്ന് സ്വയം അഭിമാനിക്കാറുണ്ട് ഇക്കൂട്ടര്‍. വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) പ്രവര്‍ത്തകര്‍. എന്നാലിപ്പോള്‍ അതേ ആശയത്തിന്റെ പേരില്‍ അധികാരത്തിലേറിയ തങ്ങള്‍ക്കെതിരെ നിലപാടെടുത്തുവെന്നതിന്റെ പേരില്‍ ചിലരെ ജാമ്യമില്ലാ വകുപ്പുചാര്‍ത്തി തുറുങ്കിലടച്ച ഹീനകൃത്യം ഇതാ കേരളത്തിലെ സി.പി.എം ഭരണകൂടം ഏറ്റെടുത്തിരിക്കുന്നു. നിരായുധരായും മാന്യമായും പൊലീസിനെതിരെ നടത്തിയൊരു പ്രതിഷേധത്തെ പിന്തുണച്ചുവെന്നതിന്റെ പേരില്‍ അഞ്ചു പേരെ കയ്യോടെ പിടിച്ചകത്താക്കിയിരിക്കുന്നു കേരളത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍. കൊലപാതകികളടക്കം രണ്ടായിരത്തോളം പേരെ ശിക്ഷാ കാലാവധിക്കു മുമ്പേ ജയില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ച അതേ സര്‍ക്കാര്‍. രണ്ടു മാവോയിസ്റ്റ് നേതാക്കളെ അകാരണമായി വെടിവെച്ചു കൊന്നതും പൊലീസ് വെടിവെച്ചു കൊന്ന നക്‌സലൈറ്റ്് വര്‍ഗീസ് കൊള്ളക്കാരനാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും ഇതേ പിണറായി സര്‍ക്കാര്‍. ഇതിനെല്ലാം ഭരണക്കാര്‍ പറയുന്ന ന്യായം, സര്‍ക്കാരിനെ തകര്‍ക്കാന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ്. ബെനിറ്റോ മുസ്സോളിനിയും അഡോള്‍ഫ് ഹിറ്റ്‌ലറും പോള്‍പോട്ടുമെല്ലാം പറഞ്ഞ അതേ ന്യായം.

മകന്റെ മരണത്തിനുത്തരവാദികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ അഞ്ചിന് രാവിലെ തിരുവനന്തപുരത്തെ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് അദ്ദേഹത്തെ കാണാന്‍ ചെന്ന കോഴിക്കോട് വളയം സ്വദേശികളും സി.പി.എം അനുഭാവികളുമായ മഹിജയും ബന്ധുക്കളും നടുറോഡില്‍ പൊലീസിന്റെ കിരാത നടപടികള്‍ക്കാണ് ഇരയായത്. ഇവിടെയെവിടെയോ ഇവരോടൊപ്പം നിലയുറപ്പിച്ചിരുന്ന മറ്റു നാലു പേരെയും മറ്റൊരാളെയുമാണ് പൊലീസ് അറസറ്റ് ചെയ്തു ജയിലിടച്ചത്. രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് (ക്രിമിനല്‍ ഗൂഢാലോചന120 ബി) ചാര്‍ത്തിയിരിക്കുന്നത്. പൗരാവകാശ-വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തകരായ എം. ഷാജിര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവരെയും മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്‍, ഹിമവല്‍ഭദ്രാനന്ദ എന്നിവരെയുമാണ് പൊലീസ് റിമാന്‍ഡ് ചെയ്യിച്ചത്. ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്. മഹിജയുടെ സമരത്തിനു മുന്നില്‍ നാണംകെട്ട് പിന്‍വാങ്ങിയിട്ടും വൈരനിര്യാതന ബുദ്ധി തുടരുന്നുവെന്നാണിത് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രതികളെ പൂര്‍ണമായി കസ്റ്റഡിയില്‍ നല്‍കാന്‍ കോടതി തയ്യാറായില്ലെന്നത് സര്‍ക്കാരിന്റെ അഹന്തക്കേറ്റ തിരിച്ചടിയായി.
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തകരായ ഷാജിര്‍ഖാനും മിനിയും ജിഷ്ണുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്യുകയും തിരുവനന്തപുരത്ത് സമരത്തിനെത്തുമ്പോള്‍ മറ്റു സഹായം ചെയ്യുകയുമാണ് ചെയ്തത്. മുഖ്യമന്ത്രിയുമായി മുമ്പ് മഹിജ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് ഷാജിര്‍ഖാന്‍. അപ്പോള്‍ ഡി.ജി.പി ഓഫീസിന് മുന്നിലേക്ക് കുടുംബത്തോടൊപ്പം ഇവരെത്തിയത് സ്വാഭാവികം. ഇവിടേക്ക് എത്തിയ കെ.എം ഷാജഹാനാകട്ടെ സി.പി.എമ്മില്‍ നിന്ന് നടപടി നേരിട്ട ശേഷം വി.എസുമായി പോലും അകന്ന്, പൊതുപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നയാളും അറിയപ്പെടുന്ന കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗവുമാണ്. എഴുത്തുകാരന്‍, പാട്ടുകാരന്‍, പൊതു ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്നയാള്‍ എന്നൊക്കെയാണ് ഷാജഹാന്‍ ഇപ്പോള്‍ മലയാളികള്‍ക്ക്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ 374 കോടിയുടെ എസ്.എന്‍.സി ലാവലിന്‍ ഇടപാട് സംബന്ധിച്ച കേസില്‍ കോടതിയെ സമീപിച്ചിട്ടുള്ളതും. ഹിമവല്‍ഭദ്രാനന്ദയാകട്ടെ ഏതാനും ക്രിമിനല്‍ കേസുകളില്‍ പ്രതിയായി സംഭവ ദിവസം ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹത്തെ കാണാനായി സ്ഥലത്തെത്തിയയാളും. എന്നാല്‍ മഹിജയെയും കുടുംബാംഗങ്ങളെയും പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് കേസെടുക്കാതെ വിട്ടപ്പോള്‍ ഈ അഞ്ചു പേര്‍ക്കെതിരെ വലിയ കുറ്റമാണ് ചാര്‍ത്തിയത്. ഇതിനുമാത്രം ഇവരെന്താണ് നടത്തിയതെന്ന് പൊലീസോ സര്‍ക്കാരോ ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ഭരണകൂട ഭീകരതയല്ലാതെ പിന്നെന്താണിത്? സോവിയറ്റ് യൂണിയന്റെയും പശ്ചിമബംഗാളിന്റെയും പാതയിലാണോ കേരളവും. ഒരു ജനാധിപത്യ ജനകീയ സര്‍ക്കാരിന് കീഴില്‍ നിരപരാധികള്‍ ജയിലിടക്കപ്പെടുക എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സത്ത. അതിന്റെ നഗ്നമായ ലംഘനമാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ഈ നടന്നിട്ടുള്ളത്.
1977ല്‍ നക്‌സലൈറ്റ് മുദ്രകുത്തി കോഴിക്കോട്ടെ മറ്റൊരു എഞ്ചി.കോളജ് വിദ്യാര്‍ഥിയെ കക്കയം പൊലീസ് ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊന്നതിന് മുഖ്യമന്ത്രി കെ. കരുണാകരനെതിരെ നിരന്തരം സമരം നടത്തിയിട്ടുള്ളൊരു പ്രസ്ഥാനത്തിന്റെ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നത് വലിയ കൗതുകമായി തോന്നുന്നു. ഇ.എം എസ് പറഞ്ഞു: ഒരു നല്ല രാഷ്ട്രീയക്കാരനാകണമെങ്കില്‍ ജനങ്ങളുമായുള്ള അടുപ്പവും തികഞ്ഞ സേവന സന്നദ്ധതയുമാണ് വേണ്ടത്. എന്നാല്‍ അതേ കമ്യൂണിസ്റ്റുകളിലെ ചിലരെങ്കിലും, അധികാരം മത്തായി ഭവിച്ച ചിലര്‍, ഈ അരാജകത്വത്തിന് കൂട്ടുനില്‍ക്കുകയോ അതിന് ഇന്ധനം പകരുകയോ ചെയ്യുന്നു. ഇന്ത്യയിലെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന കൊടിയ അനീതികള്‍ക്ക് തുല്യമാണ് കേരളത്തിലെ പൗരാവകാശ പ്രവര്‍ത്തകരുടെ ഈ ജയില്‍വാസം. ഡല്‍ഹിയിലെ കനയ്യകുമാറിനെയും മണിപ്പൂരിലെ ഇറോം ശര്‍മിളയെയും നാടുനീളെ കൊണ്ടുനടന്നാഘോഷിച്ചവരാണ് ഇവരെന്നതും അതിശയകരം തന്നെ. ഷാജഹാന്റെ എഴുപത്തി രണ്ടുകാരിയായ മാതാവ് നടത്തുന്ന നിരാഹാരം കേരളത്തിന്റെ രാഷ്ട്രീയ മഹിമക്ക് ഒരുനിലക്കും യോജിക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയണം. നീതി നിഷേധിക്കപ്പെടുന്ന എല്ലാവരെയും കേസ് പിന്‍വലിച്ച് മോചിപ്പിക്കാനും സംഭവിച്ചുപോയ തെറ്റിനു മാപ്പുപറയാനും സര്‍ക്കാര്‍ തയ്യാറാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending