Connect with us

kerala

എന്‍.ഡി.എയില്‍ കടുത്ത അവഗണന; മുന്നണി വിടണമെന്ന് ബി.ഡി.ജെ.എസ് പ്രവര്‍ത്തന ക്യാമ്പില്‍ പ്രമേയം

ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്.

Published

on

ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്. ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ബിജെപിയിലും എന്‍ഡിഎയിലും 9 വര്‍ഷമായി അവഗണനയാണ് നേരിടുന്നത്. വേണ്ടത്ര തരത്തിലുള്ള പരിഗണന ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ല. മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

നിയോജകമണ്ഡലം ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്ന ജില്ലാ നേതൃക്യാമ്പ് കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയത്ത് നടന്നു വരികയായിരുന്നു. ഈ ക്യാമ്പിലാണ് മുന്നണി വിടണമെന്ന ആവശ്യം ഉയര്‍ന്നത്. ബിഡിജെഎസ് യുഡിഎഫിനൊപ്പം ചേരുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

kerala

മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം

ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം

Published

on

മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഇന്ന് യോഗം ചേരും. നിലവില്‍ എറണാകുളം മേഖല യൂണിയന്‍ മാത്രമാണ് മില്‍മ ചെയര്‍മാന് ശുപാര്‍ശ നല്‍കിയത്.

പാല്‍വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്നാണ് എറണാകുളം മേഖല യൂണിയന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മൂന്നു മേഖലകളുടേയും നിര്‍ദേശം പരിഗണിച്ചശേഷം 30 ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം പാല്‍വില വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കും.

പാല്‍വില കൂട്ടേണ്ടി വരുമെന്ന് നേരത്തെ മില്‍മ ചെയര്‍മാന്‍ കെ എസ് മണി സൂചിപ്പിച്ചിരുന്നു. വിവിധ മേഖലാ യൂണിയനുകളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കും. വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നും മണി പറഞ്ഞു. വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും സര്‍ക്കാരിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയുമായി ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി കാണപ്പെടുന്ന ചക്രവാതചുഴി കൂടിക്കലര്‍ന്നതാണ് മഴയ്ക്ക് കാരണം.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്.

Continue Reading

kerala

യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐയെ സ്ഥലം മാറ്റി

. എസ്ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.

Published

on

കോഴിക്കോട്: യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐയെ സ്ഥലമാറ്റി. എസ്ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.

ധനീഷ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു യുവാവ് പരാതി നല്‍കിയിരുന്നത്. ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് പറയുന്നു.

കഞ്ചാവ് കൈവശം വെച്ചതിന് അനന്ദുവിനെതിരെ ബേപ്പൂര്‍ പൊലീസും കേസെടുത്തിരുന്നു. എന്നാല്‍ കഞ്ചാവ് കൈവശംവെച്ചെന്ന ആരോപണം യുവാവ് നിഷേധിച്ചു.

Continue Reading

Trending