Connect with us

More

തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം വ്യാപാരികള്‍ക്ക് നല്‍കിയതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജി.എസ്.ടി നിലവില്‍ വന്നതോടെ കോഴിവില 15 രൂപ വരെ കുറയേണ്ടതാണ്. എന്നാല്‍ 103 രൂപയ്ക്കൊപ്പം 15 രൂപ കൂട്ടിയാണ് വില്‍ക്കുന്നത്. കോഴിയിറച്ചി വില നിശ്ചയിക്കുന്നത് ഒരു സംഘമാണ്. ഇതിനെ സര്‍ക്കാര്‍ വെല്ലുവിളിയായി കാണുന്നു. തിങ്കളാഴ്ച മുതല്‍ ഒരു കിലോ കോഴിക്ക് 87 രൂപക്കു മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല.
കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയെങ്കിലും സംസ്ഥാനത്ത് കോഴി വില വര്‍ദ്ധിക്കുകയാണ് ചെയ്തത്. അയല്‍ സംസ്ഥാനത്ത് നിന്ന് വരുന്ന കോഴിക്ക് വില കൂടിയെന്നാണ് ഇതിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. തുടര്‍ന്നാണ് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജി.എസ്.ടിയുടെ മറവില്‍ കൊള്ളലാഭമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരത്തില്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്ന സാഹചര്യം വന്നാല്‍ പൗര ബോധമുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇടപെടണമെന്നും തോമസ് ഐസക് പറഞ്ഞു.
കെപ്കോ വില കുറച്ച് വില്‍ക്കുന്നുണ്ട്. കെപ്കോയുടെ വില്‍പ്പനയും കോഴിക്കുഞ്ഞ് ഉത്പാദനവും വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ഇതിന് ആവശ്യമായ പണം വകയിരുത്തും. എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഴി വളര്‍ത്തലിനുള്ള പദ്ധതിയും തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിന് അന്തിമ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

kerala

മലപ്പുറത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 19 വിദ്യാര്‍ഥികളും രണ്ട്‌ അധ്യാപകരും ആശുപത്രിയില്‍

എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

Published

on

മലപ്പുറം: സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19 വിദ്യാര്‍ത്ഥികളും അധ്യാപികയും ആശുപത്രിയില്‍ ചികിത്സ തേടി. എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒരു അധ്യാപികയ്ക്കും ദേഹാസ്വസ്ഥ്യമുണ്ടായി.

വിദ്യാര്‍ഥികളെയും അധ്യാപകരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Continue Reading

kerala

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: മോൻസൺ മാവുങ്കലിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

1.88 കോടിയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്

Published

on

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ സ്വത്ത് കണ്ടുകെട്ടി. 1.88 കോടിയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡിപ്പോസിറ്റുകള്‍ അടക്കമാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.

Continue Reading

kerala

വയനാട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്റെ മരണത്തിൽ ആറ് വിദ്യാർഥികൾ അറസ്റ്റിൽ

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു

Published

on

കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബി.​വി.​എ​സ്.​സി വി​ദ്യാ​ർ​ഥി നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ​ന്‍റെ ദുരൂഹ മരണത്തിൽ കസ്റ്റഡിയിലെടുത്ത ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിൽഗേറ്റ് ജോഷ്വാ, എസ്. അഭിഷേക്, എസ്.ഡി. ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയി, ആർ.ഡി. ശ്രീഹരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവം ആദ്യം മുതലേ ഒതുക്കിത്തീര്‍ക്കാനാണു ക്യാമ്പസ് അധികൃതരും പൊലീസും ശ്രമിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണു സിദ്ധാര്‍ഥന്‍ ക്രൂരമര്‍ദനത്തിനിരയായെന്നു തെളിഞ്ഞത്.

Continue Reading

Trending