ഗാന്ധിനഗര്‍: ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് ബി.ജെ.പി.
ഫബ്രുവരി 17ന് നടന്ന ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ 47 ഇടങ്ങളില്‍ ബി.ജെ.പിക്ക് വിജയം. ആകെയുള്ള 75 നഗരസഭകളില്‍ 16 മുനിസിപാലിറ്റികളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. നാലിടങ്ങളില്‍ സ്വതന്ത്രര്‍ വിജയിച്ചപ്പോള്‍ ആറെണ്ണത്തില്‍ ആരും ഭൂരിപക്ഷം നേടിയില്ല.

75 മുനിസിപ്പാലിറ്റികളിലും, രണ്ട് ജില്ലാ പഞ്ചായത്തുകളിലും, 17 താലൂക്ക് പഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 59 ഇടങ്ങളില്‍ ബി.ജെ.പി വിജയിച്ചിരുന്നു.