ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാളെ തന്നെ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി സ്ഥാന മാറ്റം. കേന്ദ്ര നേതൃത്വത്തിന്റെ വിജയ് രൂപാണിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതടക്കമുള്ള ഭരണവിരുദ്ധ വികാരം ഇപ്പോള്‍ ഗുജറാത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതാണ് മുഖ്യമന്ത്രിയെ മാറ്റുന്നതിലേക്ക് നയിച്ചത്.

ഉപമുഖ്യമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി മാന്‍സൂഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.