Connect with us

india

കലാപക്കേസില്‍ ഗുജറാത്ത് ബിജെപി എംഎല്‍എക്ക് തടവുശിക്ഷ

ഗുജറാത്തിലെ ആശുപത്രിയിയുണ്ടായ കലാപത്തെ തുടര്‍ന്നാണ് തടവു ശിക്ഷ. ജാംനഗര്‍ എംഎല്‍എ രാഘവ്ജി പട്ടേലിനെയും മറ്റു നാലു പേരെയുമാണ് ജാംനഗര്‍ കോടതി ശിക്ഷിച്ചത്

Published

on

അഹമ്മദാബാദ്: ഗുജറാത്തില്‍ കലാപക്കേസില്‍ ബിജെപി എംഎല്‍എ ഉള്‍പെടെ അഞ്ചു പേര്‍ക്ക് തടവു ശിക്ഷ. ഗുജറാത്തിലെ ആശുപത്രിയിയുണ്ടായ കലാപത്തെ തുടര്‍ന്നാണ് തടവു ശിക്ഷ. ജാംനഗര്‍ എംഎല്‍എ രാഘവ്ജി പട്ടേലിനെയും മറ്റു നാലു പേരെയുമാണ് ജാംനഗര്‍ കോടതി ശിക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിക്കല്‍, ആക്രമണം, ക്രിമിനല്‍ ബലപ്രയോഗം എന്നീ കേസുകളാണ് ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നത്. ആറു മാസമാണ് തടവു ശിക്ഷ.

2007ലാണ് ഗുജറാത്തിലെ ജാംനഗറിലെ ദ്രോള്‍ പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രി പ്രദേശത്ത് കലാപം സൃഷ്ടിച്ചത്. സംഭവം നടക്കുമ്പോള്‍ ദ്രോള്‍ ജോതിയ നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു പട്ടേല്‍. 2017ല്‍ ബിജെപിയില്‍ ചേര്‍ന്ന ഇദ്ദേഹം നിലവില്‍ ജാംനഗര്‍ റൂറലിലെ എംഎല്‍എ ആണ്.

അതേസമയം വിധിക്കെതിരെ പട്ടേലിനും മറ്റ് പ്രതികള്‍ക്കും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും പ്രാദേശിക കോടതി നിരസിച്ചു.

 

 

 

india

രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്

Published

on

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രക്കിടെ സംഘർഷം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബൽദങ്ക, ഈസ്റ്റ് മിഡ്നാപൂരിലെ ഇഗ്ര എന്നിവിടങ്ങളിലാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം 23 പേർക്ക് പരിക്കേറ്റു.

മുർഷിദാബാദിലെ ശക്തിപൂരിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. രെജിനഗറിലും ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായി. പുർബ മേദിനിപുർ ജില്ലയിൽ ഘോഷയാത്രക്കിടെ കല്ലേറിൽ നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, രാംനവമി ആഘോഷത്തോട് അനുബന്ധിച്ച് സംഘർഷത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ആരോപിച്ചു. രാംനവമിക്ക് തലേന്ന് മുർഷിദാബാദ് ഡി.ഐ.ജിയെ സ്ഥലംമാറ്റി. ഇത് അക്രമം നടത്താൻ ബി.ജെ.പിക്കാർക്ക് സൗകര്യമൊരുക്കാനായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.

സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, മനഃപൂർവം സംഘർഷം സൃഷ്ടിക്കുന്നതിൽ ബി.ജെ.പിയെയും ടി.എം.സിയെയും കുറ്റപ്പെടുത്തി.

Continue Reading

india

17 സംസ്ഥാനങ്ങള്‍ വിധിയെഴുതുന്നു; ആദ്യ നാല് മണിക്കൂറില്‍ 25.72 ശതമാനം പോളിങ്

ബംഗാൾ, മധ്യപ്രദേശ്, ത്രിപുര, യുപി, മിസോറം, മേഘാലയ, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ നാല് മണിക്കൂറിൽ 25.72 ശതമാനം പോളിങ് രേഖപ്പെടുത്തി. 17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 102 സീറ്റുകളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ബംഗാൾ, മധ്യപ്രദേശ്, ത്രിപുര, യുപി, മിസോറം, മേഘാലയ, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വോട്ട് രാജ്യത്തിന്റെ ജനാധിപത്യത്തിനും വരുന്ന തലമുറയ്ക്കും വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

അതേസമയം, പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ബി.ജെ.പിയെന്നും ബൂത്ത്‌ ഏജന്റുമാരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്നും ടി.എം.സി പ്രവർത്തകർ ആരോപിച്ചു.

ബംഗാളിന് പിന്നാലെ മണിപ്പൂരിലും അക്രമ സംഭവങ്ങൾ ഉണ്ടായി. ഇംഫാൽ ഈസ്റ്റിൽ പോളിങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്.

Continue Reading

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Trending