ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. തുക രണ്ടാഴ്ച്ചക്കുള്ളില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും നല്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

സംഭവത്തിനു ശേഷമുള്ള ബില്‍ക്കിസ് ബാനുവിന്റെ നിസ്സഹായ അവസ്ഥ പരിഗണിച്ചാണ് കോടതി നടപടി.ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.