ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം പിടിക്കുന്ന ആറാം ഇന്ത്യന്‍ താരമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രഗല്‍ഭരായ താരങ്ങളെ തെരഞ്ഞെടുത്ത് ഐ.സി.സി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി ആദരിക്കുന്ന രീതി ഐ.സി.സി അവലംബിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയയുടെ കത്രീന്‍ ഫിറ്റ്‌സ്പാട്രിക്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ തെരഞ്ഞെടുത്തത്.

വിരമിച്ച അഞ്ചു വര്‍ഷം കഴിഞ്ഞവരെ മാത്രമേ ഐ.സി.സി ഈ അവാര്‍ഡിന് പരിഗണിക്കൂ. അതുകൊണ്ടാണ് സച്ചിന്‍ ഇതുവരെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടാതിരുന്നത്. 2013 നവംബറിലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്.