ഗസ: ഗസ മുനമ്പിലെ ഹമാസിന്റെ പുതിയ നേതാവായി യഹ്‌യ സിന്‍ഹറെ തെരഞ്ഞെടുത്തു. ഹമാസ് സൈന്യത്തിന്റെ സ്ഥാപന നേതാവ് കൂടിയാണ് യഹ്‌യ. രഹസ്യ ബാലറ്റിലൂടെ നടത്തിയ തെരഞ്ഞെടുപ്പിലാണ് യഹ്‌യ തെരഞ്ഞെടുക്കപ്പെട്ടത്.
ഇസ്രാഈല്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ പോരാടിയ യഹ്‌യ 20 വര്‍ഷക്കാലം ഇസ്രാഈല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഹമാസിന്റെ പ്രഥമ നേതാവു കൂടിയാണ്.
ഇസ്രാഈലിനെതിരെയുള്ളതും ഫലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനായും ഹമാസിന്റെ സുപ്രധാന തീരുമാനങ്ങള്‍ പലപ്പോഴും ഉരുത്തിരിഞ്ഞത് സിന്‍ഹറില്‍ നിന്നായിരുന്നു. ഇസ്രാഈലുമായി ബന്ധപ്പെട്ട നയങ്ങളെ യഹ്‌യ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 1988ല്‍ ഇസ്രാഈല്‍ തടവിലാക്കപ്പെട്ട യഹ്‌യ ജയില്‍ മോചിതനായത് 2011 ഓക്ടോബറിലാണ്.