വെസ്റ്റ്ഇന്‍ഡീസ്-ഇന്ത്യ ഏകദിന പര്യടനത്തിനിടെ തന്നെ വിന്‍ഡീസ് പൊലീസ് അറ്സ്റ്റു ചെയ്ത രഹസ്യം ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയ്ക്കിടെയാണ് സംഭവം. വെസ്റ്റീന്‍ഡീസ് താരവും മുംബൈ ഇന്ത്യന്‍സിലെ സഹകളിക്കാരുനുമായ കീറോണ്‍ പൊള്ളാര്‍ഡിന്റെ കൂടെ കറങ്ങുന്നതിനിടയിലാണ് പൊലീസ് പാണ്ഡ്യയെ അറസ്റ്റു ചെയ്യാന്‍ ഒരുങ്ങിയത്. സംഭവം മനസ്സിലാവാഞ്ഞ പാണ്ഡ്യ ആദ്യം പേടിച്ചെങ്കിലും തമാശയ്ക്കായി പൊള്ളാഡ് ഒപ്പിച്ച ഒരു പണിയായിരുന്നെന്ന് പിന്നീട് അറിയുകയായിരുന്നു.

നഗരത്തില്‍ കറങ്ങുന്നതിനിടെ പൊള്ളാര്‍ഡ് കൂടെയുണ്ടെങ്കില്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന് ഹാര്‍ദ്ദിക്ക് പറഞ്ഞു. തുടര്‍ന്ന് ഹര്‍ദ്ദിക്കിനെ ഭയപ്പെടുത്താന്‍ പൊള്ളാഡ് അറസ്റ്റ് നാടകം ഒരുക്കിയത്. ഹാര്‍ദ്ദിക്കിനെ പേടിപ്പിക്കാന്‍ പൊലീസുകാരനായ തന്റെ സഹോദരനെയാണ് പൊള്ളാഡ് ഇതിനായി ഉപയോഗിച്ചത്.

ആദ്യം പൊലീസു അറസ്റ്റിനായി വന്നപ്പോള്‍ കാര്യം മനസ്സിലാവാതെ പേടിച്ചെങ്കിലും അവസാനം കേസിനെ കുറിച്ച് സംസാരിക്കാന്‍ പൊലീസ് ആരെയോ വിളിക്കുമ്പോള്‍ ഫോണ്‍ തല തിരിച്ച് പിടിച്ചത് കണ്ടപ്പോഴാണ് തനിക്ക് കാര്യം മനസ്സിലായതെന്നും ഹാര്‍ദിക് വ്യക്തമാക്കി. ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ടെലിവിഷന്‍ ഷോയിലാണ് ഹര്‍ദ്ദിക്ക് രസകരമായ സംഭവം വെളിപ്പെടുത്തിയത്.

.