തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ദളിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ദളിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ദളിത് ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു.
പട്ടികജാതി-പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദില്‍ 11 പേര്‍ മരിച്ചിരുന്നു.
Be the first to write a comment.