Connect with us

india

വിദ്വേഷ പ്രസംഗം; ഹൈക്കോടതി ജഡ്ജി എസ്.കെ യാദവിനെതിരെ അന്വേഷിക്കാന്‍ രാജ്യസഭ സമിതി രൂപീകരിച്ചേക്കും

ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

Published

on

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ 2024 ഡിസംബറില്‍ ഒരു വിഎച്ച്പി പരിപാടിയില്‍ ജഡ്ജി നടത്തിയ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയേക്കും.

ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന്, ജഡ്ജസ് എന്‍ക്വയറി ആക്ട് പ്രകാരം രാജ്യസഭയില്‍ കുറഞ്ഞത് 50 എംപിമാരോ ലോക്സഭയില്‍ കുറഞ്ഞത് 100 എംപിമാരോ പ്രമേയത്തില്‍ ഒപ്പിടണം.

മാര്‍ച്ച് 21 ന് രാജ്യസഭയില്‍ സംസാരിക്കവേ, എംപിമാരുടെ ഒപ്പ് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് മെയിലുകള്‍ അയച്ചിട്ടുണ്ടെന്ന് ധന്‍ഖര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് വിഎച്ച്പി പരിപാടിയില്‍ സംസാരിക്കവെ ജസ്റ്റിസ് യാദവ് ഇങ്ങനെ പറഞ്ഞിരുന്നു: ‘ഇത് ഹിന്ദുസ്ഥാന്‍ ആണെന്നും രാജ്യം ഹിന്ദുസ്ഥാനില്‍ ജീവിക്കുന്ന ഭൂരിപക്ഷത്തിന് അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും പറയാന്‍ എനിക്ക് ഒരു മടിയുമില്ല.’

ഡിസംബര്‍ 13 ന്, ജസ്റ്റിസ് യാദവ് വിദ്വേഷ പ്രസംഗത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച്, രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് സമര്‍പ്പിച്ചു.

ഫെബ്രുവരി 13 ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (3) പ്രകാരം ജസ്റ്റിസ് യാദവിനെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിനുള്ള തീയതിയില്ലാത്ത നോട്ടീസ് തനിക്ക് ലഭിച്ചതായി ധന്‍ഖര്‍ പറഞ്ഞു.

ഇംപീച്ച്മെന്റ് നോട്ടീസ് തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ വിഷയം പാര്‍ലമെന്റ് ഏറ്റെടുത്തതായി രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദി സുപ്രീം കോടതിയെ അറിയിച്ചു. ഈ ആശയവിനിമയത്തെ തുടര്‍ന്നാണ് വിഷയത്തില്‍ ഇനി മുന്നോട്ടുപോകേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചതെന്നാണ് വിവരം.

മാര്‍ച്ച് 25ന് ഫ്ളോര്‍ ലീഡര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇംപീച്ച്മെന്റ് നോട്ടീസ് കെട്ടിക്കിടക്കുന്ന കാര്യം ഉന്നയിച്ചതെന്നാണ് വിവരം. ഒപ്പുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ സഭ നടന്നാലും ഇല്ലെങ്കിലും നടപടിയെടുക്കാമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 21നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (4) അനുസരിച്ച്, ഒരു സുപ്രീം കോടതി ജഡ്ജിയെ പാര്‍ലമെന്റിന് ‘തെളിയിക്കപ്പെട്ട മോശം പെരുമാറ്റം’, ‘പ്രാപ്തിക്കുറവ്’ എന്നിവയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യാവുന്നതാണ്. ആര്‍ട്ടിക്കിള്‍ 218 പ്രകാരം, ഹൈക്കോടതി ജഡ്ജിമാര്‍ക്കും ഇത് ബാധകമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം.

Published

on

പൂനെയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പഴയ പാലം ഇന്ന് തകര്‍ന്നതിനെ തുടര്‍ന്ന് 6 പേര്‍ മരിച്ചു. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വാരാന്ത്യമായതിനാല്‍ വന്‍തോതില്‍ സന്ദര്‍ശകര്‍ പ്രദേശത്ത് തടിച്ചുകൂടിയിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം. നിരവധി വിനോദസഞ്ചാരികള്‍ പഴയ പാലത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പാലം തകര്‍ന്നതോടെ പലരും താഴെയുള്ള നദിയിലേക്ക് മുങ്ങി.

ഇന്ദ്രായണി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ടെന്ന് മാവലില്‍ നിന്നുള്ള എംഎല്‍എ സുനില്‍ ഷെല്‍ക്കെ പറഞ്ഞു. പാലത്തില്‍ നൂറോളം പേര്‍ ഉണ്ടായിരുന്നു. ചിലത് വീണെങ്കിലും തീരത്തെത്താന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് ടീമുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു.

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മഴ തുടരുകയാണ്.

Continue Reading

india

‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍

Published

on

ചെന്നൈ: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം നിരുത്തരവാദിത്തപരമാണെന്നും, അത് വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും അദേഹം പറഞ്ഞു.

ഇത് കൂടാതെ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ബോംബാക്രമണവും ഫലസ്തീനിലെ സാധാരണക്കാരുടെ ദുരിതവും അദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ ഈ അക്രമത്തിന്റെ പാതയെ അപലപിക്കേണ്ടതുണ്ട്. സംയമനത്തിനും നീതിക്കും അര്‍ഥപൂര്‍ണമായ നയതന്ത്രത്തിനുംവേണ്ടി ലോകം നിലകൊള്ളേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാന്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് മേഖലയെ സംഘര്‍ഷഭരിതമാക്കിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.

‌വെള്ളിയാഴ്ച അർധരാത്രിയോടെ ഇറാൻ ഇസ്രായേലിന് നേരെ പ്രത്യാക്രമണവും നടത്തി. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.

ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ബുഷേഹർ പ്രവിശ്യയിലെ സൗത്ത് പാർസ്, ഫജർ ജാം എണ്ണപ്പാടങ്ങൾക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.

Continue Reading

india

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം: ഏഴുപേർ കൊല്ലപ്പെട്ടു

തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്

Published

on

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഏഴു മരണം. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

Continue Reading

Trending