ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐയിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജി.എസ് സിസ്താനി, ചന്ദ്രശേഖര്‍ എന്നിവരുടെ ഉത്തരവ്. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദില്ലി പൊലീസിന് കോടതി നിര്‍ദേശം നല്‍കി. അന്വേഷണത്തില്‍ അനുചിതമായ കാലതാമസം നേരിടുന്നുണ്ടെന്നും അത് നീതിന്യായ സംവിധാനത്തെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. നിരവധി തെളിവുകള്‍ നശിപ്പിക്കപ്പെട്ടു.