പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തിങ്കളാഴ്ച സ്വർണവില ഔൺസിന് 3100 ഡോളറായി ഉയർന്നു. സ്പോട്ട് ഗോൾഡിന്റെ വില ഒരു ശതമാനം ഉയർന്ന് 3,116.94 ഡോളറായി. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 3,150.30 ഡോളറായാണ് വില ഉയർന്നത്. ഏപ്രിൽ രണ്ട് മുതൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
നേരത്തെ ഏപ്രിൽ രണ്ട് മുതൽ വിവിധ രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ദിവസത്തെ വിമോചനദിനമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പല രാജ്യങ്ങളുടേയും ഓഹരി വിപണികൾ തകർച്ച രേഖപ്പെടുത്തിയിരുന്നു.
നേരത്തെ അധിക തീരുവയിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാൽ, ഒരു പ്രശ്നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവർ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിൽ ഒന്നും വിൽക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അവർ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി.
സ്വർണവില ഇന്നും കുതിച്ചുയർന്ന് സർവകാല റെക്കോഡ് ഭേദിച്ചു. ഗ്രാമിന് 105 രൂപ വർധിച്ച് 8,340 രൂപയായി. പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്നലെ സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു. 65,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 8235 രൂപയായാണ് ഉയർന്നത്.
18 കാരറ്റ് സ്വർണത്തിനും സർവകാല റെക്കോഡ് ആണ്. 85 രൂപ ഗ്രാമിന് വർധിച്ച് 6,840 രൂപയയായി. 18 കാരറ്റ് പവൻ വില 54,720 രൂപയിൽ എത്തി. വെള്ളി വിലയും കുതിച്ചുയർന്നു. മൂന്ന് രൂപ ഗ്രാമിന് വർധിച്ചതോടെ 112 രൂപയായി. ഇതും സർവകാല റെക്കോഡ് വിലയാണ്.
ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. രാജ്യാന്തര സ്വർണവില ട്രായ് ഔൺസിന് 3075 ഡോളറായി. ഡോളറിന് 85.61 ആണ് രൂപയുടെ വിനിമയ നിരക്ക്.
ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സുരക്ഷിതനിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയായിരുന്നു. രാജ്യാന്തര സ്വർണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.
സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,185 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 65,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.
മാർച്ച് 18നാണ് സ്വർണവില 66,000 തൊട്ടത്. തുടർന്ന് മാർച്ച് 20ന് 66,480 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. മാർച്ച് 21ന് 66,160 രൂപയിലേക്കും 22ന് 65,840 രൂപയിലേക്കും എത്തിയ സ്വർണവില തിങ്കളാഴ്ച 65,720 രൂപയിലേക്ക് വീണ്ടും താഴ്ന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞിട്ടില്ല.
സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്കുമെന്ന് തെലങ്കാന സര്ക്കാര്
മക്കമദീന ഹൈവേയില് ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്ക്കെതിരായ കേസ് പിന്വലിക്കാന് യു.പി. സര്ക്കാര് നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്ത്ഥികള് ഉള്പ്പെടെ അഞ്ചുപേര് അറസ്റ്റില്
തദ്ദേശ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥി നിര്ണയത്തില് അവഗണിക്കപ്പെട്ടതില് മനംനൊന്ത് ആര്എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്ത്തകയെ പീഡിപ്പിക്കാന് ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?