തുടര്‍ച്ചയായി നേട്ടത്തിലായിരുന്ന ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിനിടെ ഉച്ചയ്ക്ക് ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി.
വ്യാപാരത്തിന്റെ തുടക്കത്തില്‍ വിപണി നേട്ടത്തിലായിരുന്നു. ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റം വലിയ തോതില്‍ വിപണിയെ സഹായിച്ചു. വിദേശനിക്ഷേപം ഒഴുകിയെത്തിയതും വിപണിക്ക് ഗുണം ചെയ്തു.
എന്നാല്‍ ഉച്ചയോടെ ലാഭമെടുപ്പ് ദൃശ്യമായതോടെ വിപണി ഇടിയുകയായിരുന്നു.
ബാങ്കിങ്, ഓട്ടോ, എഫ്എംസിജി, റിയല്‍റ്റി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. തുടര്‍ച്ചയായി ആറുദിവസം ഓഹരി വിപണി നേട്ടം സ്വന്തമാക്കിയ ശേഷമാണ് ഇന്നത്തെ ഇടിവ്.